Quantcast

കോവിഡ്;ഖത്തറില്‍ പുറത്തിറങ്ങുന്നവര്‍ക്കെല്ലാം ഇഹ്തിറാസ് ആപ്പ് നിര്‍ബന്ധമാക്കി

മെയ് 22 വെള്ളിയാഴ്ച്ച മുതല്‍ നിയമം നിലവില്‍ വരും

MediaOne Logo

PC Saifudheen

  • Published:

    19 May 2020 2:21 AM GMT

കോവിഡ്;ഖത്തറില്‍ പുറത്തിറങ്ങുന്നവര്‍ക്കെല്ലാം ഇഹ്തിറാസ് ആപ്പ് നിര്‍ബന്ധമാക്കി
X

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫ്രന്‍സിങ് വഴി ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കോവിഡ് നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖത്തറില്‍ പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്.

കോവിഡ് രോഗം മുന്‍കൂട്ടി അറിയുന്നതിനും രോഗബാധിതരെ തിരിച്ചറിയുന്നതിനുമായി ആവിഷ്കരിച്ച പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനായ ഇഹ്തിറാസ് ആപ്പ് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും നിര്‍ബന്ധമാക്കിയതാണ് പ്രധാനപ്പെട്ട തീരുമാനം. വരുന്ന 22 വെള്ളിയാഴ്ച്ച മുതല്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് നിയമം നിലവില്‍ വരിക. ഇതനുസരിച്ച് വീടുകളില്‍ നിന്ന് എന്താവശ്യത്തിന് പുറത്തിറങ്ങുന്നവരും അവരവരുടെ സ്മാര്‍ട്ട് ഫോണുകളില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കണം.

  • പ്രധാനപ്പെട്ട മറ്റ് നിയന്ത്രണങ്ങള്‍ താഴെ

1- സ്വകാര്യ വാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യരുത്

-മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതിയുള്ള സന്ദര്‍ഭങ്ങള്‍ താഴെ പറയുന്നു

  • ടാക്സികള്‍, ലിമോസിന്‍ സര്‍വീസുകള്‍,കുടുംബമായി പോകുന്ന വാഹനങ്ങള്‍, ആംബുലന്‍സുകള്‍, ആരോഗ്യവിഭാഗത്തിന്‍റെ മറ്റ് വാഹനങ്ങള്‍

2- കായിക വിനോദങ്ങള്‍ നിയന്ത്രിതമായ രീതിയില്‍ താമസകേന്ദ്രങ്ങള്‍ക്കകത്ത് വെച്ച് മാത്രം നടത്താം, കോവിഡ് സുരക്ഷാ നിബന്ധനകളെല്ലാം പാലിക്കണം

TAGS :

Next Story