Quantcast

സൌജന്യചാര്‍ട്ടര്‍ സര്‍വീസുമായി ഖത്തര്‍ ഇന്‍കാസ്, രജിസ്ട്രേഷന്‍ തുടങ്ങി

ദോഹ-കോഴിക്കോട് സര്‍വീസ് അടുത്ത മാസം ആദ്യ വാരത്തോടെ

MediaOne Logo

  • Published:

    26 Jun 2020 5:26 PM GMT

സൌജന്യചാര്‍ട്ടര്‍ സര്‍വീസുമായി ഖത്തര്‍ ഇന്‍കാസ്, രജിസ്ട്രേഷന്‍ തുടങ്ങി
X

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഖത്തറിലെ മലയാളി പ്രവാസികള്‍ക്കായി കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഖത്തര്‍ ഇന്‍കാസ് സൌജന്യ ചാര്‍ട്ടര്‍ സര്‍വീസൊരുക്കുന്നു. തൊഴിൽ നഷ്ടപ്പെട്ടവർ, രോഗികൾ, സന്ദർശക വിസയിലെത്തി വിസ കാലാവധി കഴിഞ്ഞവർ, ഗർഭിണികൾ തുടങ്ങിയവരിൽ സാമ്പത്തിക പ്രയാസം നേരിടുന്നവരെ മാത്രമാണ് യാത്രയ്ക്കായി പരിഗണിക്കുന്നത്. അർഹരായ 175 ഓളം പ്രവാസികളെ തികച്ചും സൗജന്യമായി നാട്ടിലെത്തിക്കുകയാണ് ലക്ഷ്യമെന്നും ജൂലൈ ആദ്യവാരത്തോടെ കോഴിക്കോട്ടേക്കായിരിക്കും ചാര്‍ട്ടര്‍ സര്‍വീസെന്നും ഖത്തര്‍ ഇന്‍കാസ് പ്രസിഡന്‍റ് സമീർ ഏറാമല അറിയിച്ചു. ഇതിനായുള്ള രജിസ്ട്രേഷന് വേണ്ടി പ്രത്യേക ലിങ്ക് പുറത്തിറക്കിയിട്ടുണ്ട്. പ്രസ്തുത ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്നും ഏറ്റവും അര്‍ഹരായ 175 പേരെ തെരഞ്ഞെടുക്കുകയാണ് ചെയ്യുക.

കോവിഡ് പശ്ചാത്തലത്തില്‍ ദോഹയില്‍ നിന്നും കേരളത്തിലേക്ക് ആദ്യ സ്വകാര്യ ചാര്‍ട്ടര്‍ സര്‍വീസൊരുക്കിയതും ഇന്‍കാസായിരുന്നു. മൊത്തം അഞ്ച് സര്‍വീസുകളാണ് ഇതിനകം ഇന്‍കാസ് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് നടത്തിയത്. ഇതില്‍ തന്നെ നിരവധി പേരെ സൌജന്യമായാണ് നാട്ടിലെത്തിച്ചതെന്നും സമീര്‍ ഏറാമല അറിയിച്ചു.

ഇന്‍കാസ് സൌജന്യ ചാര്‍ട്ടര്‍ സര്‍വീസിനായി രജിസ്റ്റര്‍ ചെയ്യേണ്ട ലിങ്ക് ചുവടെ ചേര്‍ക്കുന്നു.

രജിസ്ട്രേഷൻ ലിങ്ക് : https://tinyurl.com/INCAS-free-flight

27/06/2020 വൈകിട്ട് 7 മണി വരെയായിരിക്കും രജിസ്ട്രേഷന്‍ ഉണ്ടാവുക

TAGS :

Next Story