Quantcast

ഖത്തര്‍ ദേശീയ ദിനപരേഡ്; ഇത്തവണ പ്രവേശനം തെരഞ്ഞെടുത്തവര്‍ക്ക് മാത്രം

അടുത്ത വ്യാഴാഴ്ച്ച പൊതു അവധി

MediaOne Logo

  • Published:

    14 Dec 2020 6:17 PM GMT

ഖത്തര്‍ ദേശീയ ദിനപരേഡ്; ഇത്തവണ പ്രവേശനം തെരഞ്ഞെടുത്തവര്‍ക്ക് മാത്രം
X

കോവിഡ് സുരക്ഷാ മുന്‍കരുതലുകളുടെ അടിസ്ഥാനത്തിലാണ് ഖത്തര്‍ ദേശീയ ദിനാഘോഷങ്ങള്‍ ഇത്തവണ നിയന്ത്രിതമായ രൂപത്തില്‍ നടത്തുന്നത്. ഡിസംബര്‍ പതിനെട്ടിന് ദോഹ കോര്‍ണീഷില്‍ വെച്ച് നടക്കുന്ന ദേശീയ ദിന പരേഡ് വീക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് അനുമതിയുണ്ടാകില്ല. പകരം പ്രത്യേക ക്ഷണം ലഭിച്ച സ്വദേശി, വിദേശികള്‍, അവരുടെ കുടുംബങ്ങള്‍, പരേഡില്‍ പങ്കെടുക്കുന്ന വിവിധ വിഭാഗങ്ങളില്‍ അണിനിരക്കുന്നവരുടെ കുടുംബങ്ങള്‍, കോവിഡിനെതിരായ പോരാട്ടത്തിനുള്ള ആദരമെന്ന നിലയ്ക്ക് ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍, എന്നിവര്‍ക്ക് മാത്രമേ ഇത്തവണ കോര്‍ണീഷിലേക്ക് പ്രവേശനം അനുവദിക്കൂ. കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ആഘോഷ പരിപാടികളും ഇത്തവണ ഉണ്ടാകില്ല. കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചുള്ള പരിപാടികള്‍ക്ക് മാത്രമേ അനുമതിയുണ്ടാകൂ.

കോവിഡ് നിയമലംഘനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനാ നടപടികള്‍ ദേശീയദിന ദിവസവും കര്‍ശനമായി തുടരും. അതിനിടെ ദേശീയ ദിനത്തോടനുബന്ധിച്ച് വരുന്ന പതിനേഴ് വ്യാഴാഴ്ച്ച രാജ്യത്ത് പൊതു അവധിയായിരിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു. ഇതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും

TAGS :

Next Story