Quantcast

അറബ് ലോകം ആദ്യമായി ചൊവ്വയിൽ എത്തുമ്പോൾ താരമായി ഈ വനിത

ബിബിസി ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ പട്ടിക തയാറാക്കിയപ്പോൾ സാറ അൽ അമീറി അതിൽ ഇടംപിടിച്ചത്

MediaOne Logo

  • Published:

    10 Feb 2021 1:58 AM GMT

അറബ് ലോകം ആദ്യമായി ചൊവ്വയിൽ എത്തുമ്പോൾ താരമായി ഈ വനിത
X

അറബ് ലോകം ആദ്യമായി ചൊവ്വയിൽ എത്തുമ്പോൾ അത് അറബ് വനിതകളുടെ കൂടി വിജയമാണ്. യുഎഇയുടെ ചൊവ്വാ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചവരിൽ 34 ശതമാനവും യുഎഇ സ്വദേശികളായ വനിതകളായിരുന്നു. യുഎഇയുടെ ബഹിരാകാശ പദ്ധതികൾക്ക് നേതൃത്വം നൽകുന്നതും സാറ അൽ അമീറി എന്ന വനിതയാണ്.

യു.എ.ഇയുടെ അഡ്വാൻസ് സയൻസ് സഹമന്ത്രിയും ബഹിരാകാശ പദ്ധതിയുടെ മേധാവിയുമാണ് ഈ വനിത. യു.എ.ഇ വിക്ഷേപിച്ച 12ൽപരം ഉപഗ്രഹങ്ങൾക്ക് പിന്നിലും ഈ വനിതയുണ്ട്. അതുകൊണ്ടാണ് ബിബിസി ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ പട്ടിക തയാറാക്കിയപ്പോൾ സാറ അൽ അമീറി അതിൽ ഇടംപിടിച്ചത്. പട്ടികയിലെ ഏക അറബ് വനിതയായിരുന്നു സാറ അൽ അമീറി.

നാലു വര്‍ഷം മുമ്പാണ് സാറ യു.എ.ഇയുടെ ബഹിരാകാശ ദൗത്യത്തിന്‍റെ ചുമതലക്കാരിയായി നിയമിതയായത്. അറബ് ലോകം ചൊവ്വയിൽ വെന്നികൊടി നാട്ടുമ്പോൾ അറബ് വനിതകൾ അത് തങ്ങളുടെ വിജയഭേരിയാക്കി മാറ്റുകയാണ്

TAGS :

Next Story