Quantcast

കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണത്തിനൊരുങ്ങി സൗദി

മലയാളികള്‍ കൂടുതലായി ജോലി ചെയ്തു വരുന്ന പാത്രകടകളില്‍ ഉള്‍പ്പടെ എഴുപത് - മുപ്പത് എന്ന അനുപാതത്തിലാണ് രാജ്യത്ത് സ്വദേശി വല്‍ക്കരണം നടപ്പിലാക്കുന്നത്

MediaOne Logo

Web Desk

  • Published:

    9 Sep 2018 7:22 PM GMT

കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണത്തിനൊരുങ്ങി സൗദി
X

സ്വദേശിവത്കരണം കൂടുതൽ വ്യാപിപ്പിക്കാനൊരുങ്ങി സൗദി അറേബ്യ. പന്ത്രണ്ട് മേഖലകളിലാണ് സ്വദേശിവല്‍ക്കരണത്തിന് പദ്ധതിയിടുന്നത്. ഇതിൽ ആദ്യ ഘട്ടത്തിലുണ്ട് പാത്രകടകളും. സൌദിയില്‍ മലയാളികള്‍ ജോലി ചെയ്തു വരുന്ന പ്രധാന മേഖലകളില്‍ ഒന്നാണ് പാത്രകടകള്‍. എഴുപത് - മുപ്പത് എന്ന അനുപാതത്തിലാണ് സ്വദേശി വല്‍ക്കരണം.

ദശാബ്ദങ്ങളുടെ പഴക്കമുള്ള പാത്രക്കച്ചവടക്കാരാണ് രാജ്യത്ത് പലരും. എന്നാല്‍ സെപ്റ്റംബര്‍ പതിനൊന്നു മുതല്‍ രാജ്യത്ത് നടപ്പിലാകുന്ന സ്വദേശിവല്‍ക്കരണത്തില്‍ ഈ മേഖലയും ഉള്‍പ്പെടും. ഇതോടെ മലയാളികളുള്‍പ്പടെള്ളവര്‍ ആശങ്കയിലാണ്. പലരും നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലുമാണ്.

നാല്‍പ്പത് വർഷത്തിലേറെയായി ഈ മേഖലയിലുള്ളവരാണ് പലരും. സ്വദേശികളാണ് ഇവരുടെ പ്രധാന ഉപഭോക്താക്കള്‍. റംസാന്‍ പോലുള്ള സീസണ്‍ സമയത്താണ് കൂടുതല്‍ കച്ചവടം നടക്കുന്നത്. എന്നാല്‍ രണ്ടു വര്‍ഷമായി ഇതും കുറവാണ്.

TAGS :

Next Story