Quantcast

പ്രശ്നങ്ങളുണ്ടാക്കുന്നവര്‍ തന്നെ പരിഹാരവും കണ്ടെത്തണമെന്ന് സൗദി

MediaOne Logo

Web Desk 9

  • Published:

    2 Oct 2019 7:53 PM GMT

പ്രശ്നങ്ങളുണ്ടാക്കുന്നവര്‍ തന്നെ പരിഹാരവും കണ്ടെത്തണമെന്ന് സൗദി
X

ചർച്ചകൾക്കായി കത്തയച്ചുവെന്ന ഇറാൻെറ വാദം ശരിയല്ലെന്ന്
സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ. ഇറാനുമായുള്ള പ്രശ്നപരിഹാരത്തിന് സഹോദര രാജ്യങ്ങൾ ശ്രമിച്ചിട്ടുണ്ട്. പ്രശ്നങ്ങളുണ്ടാക്കുന്നവരാണ് അത് പരിഹരിക്കേണ്ടതെന്നും ജുബൈർ പറഞ്ഞു.

മേഖലയിൽ സമാധാനവും സ്ഥിരതയും വേണമെന്ന ഉറച്ച നിലപാട് സൗദി അറേബ്യ അറിയിച്ചിട്ടുണ്ട്. അതോടൊടൊപ്പം സംഘർഷങ്ങളുണ്ടാക്കാനും വ്യാപിക്കാനും ശ്രമിക്കുന്നവരുടെ ഭാഗത്ത് നിന്നാണ് ആദ്യം സമാധാന ശ്രമങ്ങൾ ഉണ്ടാകേണ്ടതെന്ന് സഹോദര രാജ്യങ്ങളെ സൗദി അറേബ്യ അറിയിച്ചിട്ടുണ്ട്.

യമൻ വിഷയത്തിൽ ഇറാനുമായി യാതൊരു സംസാരവും സൗദി അറേബ്യ നടത്തിയിട്ടില്ലെന്ന് യമനിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് ഇറാൻ വക്താവിന്റെ വാക്കുകളെ ചൂണ്ടിക്കാട്ടി വിദേശകാര്യ സഹമന്ത്രി പറഞ്ഞു.

യമൻ പ്രതിസന്ധിക്ക് കാരണം ഇറാനാണ്. യമനിൽ അസ്ഥിരയുണ്ടാക്കുന്നതിലും രാഷ്ട്രിയ ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിലും ഇറാന് പങ്കുണ്ട്. യമനിൽ വെടിനിർത്തലും സമാധാനവുമാണ് ഇറാൻ ആഗ്രഹിക്കുന്നുവെങ്കിൽ മിസൈലുകളും ആയുധങ്ങളും നൽകുന്നതിനു പകരം എന്തുകൊണ്ട് മാനുഷിക, വികസന സഹായങ്ങൾ നൽകുന്നില്ലെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ചോദിച്ചു.

ഭീകരതയെ പിന്തുണയ്ക്കുന്നതിനും അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങൾ ഇടപെടുന്നതിനും എതിരായ സൗദിയുടെ നിലപാട് ആദിൽ ജുബൈർ ആവർത്തിച്ചു വ്യക്തമാക്കി.

TAGS :

Next Story