Quantcast

യുക്രൈനിലെ റഷ്യൻ ആക്രമണം; കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് ഒരു വയസുകാരന്റെ മൃതദേഹം കണ്ടെടുത്തു

വെള്ളിയാഴ്ച പുലർച്ചെയാണ് കിയവിലെ വിവിധ ഭാഗങ്ങളിൽ റഷ്യൻ ആക്രമണം ഉണ്ടായത്

MediaOne Logo

Web Desk

  • Updated:

    2022-12-17 10:17:26.0

Published:

17 Dec 2022 10:12 AM GMT

യുക്രൈനിലെ റഷ്യൻ ആക്രമണം; കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് ഒരു വയസുകാരന്റെ മൃതദേഹം കണ്ടെടുത്തു
X

കിയവ്: റഷ്യൻ ആക്രമണത്തെ തുടർന്ന് തകർന്ന കിയവിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു വയസുകാരന്റെ മൃതദേഹം കണ്ടെടുത്തു. ഇക്കാര്യം വളരെ വിഷമത്തോടെയാണ് അറിയിക്കുന്നതെന്ന് കിയവ് റീഡിയണൽ ഗവർണർ വിറ്റലി ക്ലിത്ഷോകോ പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെയാണ് കിയവിലെ വിവിധ ഭാഗങ്ങളിൽ റഷ്യൻ ആക്രമണം ഉണ്ടായത്. വ്യോമാക്രമണത്തിൽ നഗരങ്ങളിലെ കുടിവെള്ള സംവിധാനവും മെട്രോ ഗതാഗതവും തടസ്സപ്പെട്ടു. ഇന്നലെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി.

TAGS :

Next Story