Quantcast

'പ്രചോദിപ്പിക്കൂ ഉൾപ്പെടുത്തൂ' മാർച്ച് 8 വനിതാദിനമായ കഥ

1909 ഫെബ്രുവരി 28ന് ആദ്യ വനിതാദിനം ആചരിച്ചത് അമേരിക്കയിലെ സോഷ്യലിസ്റ്റ് പാർട്ടി

MediaOne Logo

Web Desk

  • Published:

    8 March 2024 11:03 AM GMT

Applications invited for Chetana Woman of the Year 2024 award
X

ലിംഗസമത്വം, തുല്യ അവസരം, വിവേചനവും അടിച്ചമർത്തലുകളുമില്ലാത്ത ഒരു ലോകം, എന്നതാണ് ഓരോ അന്താരാഷ്ട്ര വനിതാദിനവും ആഹ്വാനം ചെയ്യുന്നത്. സ്വാതന്ത്രവും അവസരവും സന്തോഷവും എല്ലാവരുടെയും അവകാശമാണെന്നും വനിതാദിനങ്ങൾ ഓർമ്മപ്പെടുത്തുന്നു. ഓരോ അന്താരാഷ്ട്ര വനിത ദിനത്തിലും ഐക്യരാഷട്രസഭ സ്ത്രീകളുടെ ഉന്നമനത്തിനായി കാമ്പെയിനുകളും പ്രമേയങ്ങളും സംഘടിപ്പിക്കാറുണ്ട്. പക്ഷാപാതങ്ങളും സ്റ്റീരിയോടൈപും വിവേചനവുമില്ലാത്ത ഒരു ലോകം എന്ന ആഹ്വാനവുമായി 'ഇൻസ്പയർ ഇൻക്ലൂഷൻ' എന്ന തീമാണ് ഈ വർഷത്തെ കാമ്പെയിനായി തെരഞ്ഞെടുത്തിരിക്കുന്നത്. പുരോഗതി ത്വരിതപ്പെടുത്തുക സ്ത്രീകളിൽ നിക്ഷേപം നടത്തുക എന്നതാണ് ഈ വർഷത്തെ പ്രമേയം.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടുകൂടിയാണ് വനിതാദിനം എന്ന ആശയത്തിന് പ്രസക്തി ലഭിക്കുന്നത്.. അമേരിക്കയിലും യൂറോപ്പിലും അലയടിച്ച വ്യാവസായിക വിപ്ലവങ്ങളാണ് വനിതാദിനത്തിന് വഴിതെളിച്ചത്.

അമേരിക്കയിലെ സോഷ്യലിസ്റ്റ് പാർട്ടിയാണ് 1909 ഫെബ്രുവരി 28ന് ആദ്യ വനിതാദിനം ആചരിച്ചത്. ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട അമേരിക്കയിലെ ജർമ്മൻ പ്രതിനിധികളാണ് 1910ലെ അന്താരാഷ്ട്ര സോഷ്യലിസ്റ്റ് വനിതാ സമ്മേളനത്തിൽ വർഷത്തിലൊരു നാൾ വനിതാദിനമായി ആചരിക്കാമെന്ന ആശയം മുന്നോട്ടുവച്ചത്. ഇതിന് പ്രത്യേക തിയതി നിശ്ചയിച്ചിരുന്നില്ല. തൊട്ടടുത്ത വർഷം യൂറോപ്പിലാകമാനം വനിതാദിനാചരണം സംഘടിപ്പിച്ചു. 1917ലെ റഷ്യൻ വിപ്ലവത്തിന് ശേഷമാണ് മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി ആചരിക്കാൻ തുടങ്ങിയത്. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായിരുന്നു ഈ തിയതിയിൽ വനിതാദിനം ആചരിക്കാൻ തുടങ്ങിയത്. വനിതാദിനം എന്ന ആശയത്തിന് പിന്തുണ ലഭിച്ചെങ്കിലും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളാണ് മാർച്ച് 8 തെരഞ്ഞെടുത്തത് എന്നതിനാൽ ഏറെക്കാലം മാർച്ച് 8നെ തീവ്ര ഇടതുപക്ഷ ചിന്തയായാണ് അന്താരാഷ്ട്രതലത്തിൽ അവതരിപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ അന്താരാഷ്ട്ര ഫെമിനിസ്റ്റ് പ്രസ്ഥാനം മാർച്ച് 8നെ വനിതാദിനമായി അംഗീകരിച്ചതോടെ ലോകത്താകമാനം മാർച്ച് 8 വനിതാദിനമായി ആചരിക്കാൻ തുടങ്ങി. 1977ൽ ഐക്യരാഷ്ട്രസഭയും മാർച്ച് 8നെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി.

തുടർന്ന് വരും വർഷങ്ങളിൽ സ്തീകളുടെ ഉന്നമനത്തിനും ലിംഗസമത്വത്തിനുമായി വനിതാദിനം ആചരിച്ചുവന്നു. സ്ത്രീകളുടെ അഭിവൃദ്ധിയിലൂടെ സുസ്ഥിര വികസനവും ആരോഗ്യമുള്ള ലോകവുമാണ് ഐക്യരാഷ്ട്രസഭ മുന്നിൽ കാണുന്നത്.

Next Story