Quantcast

കഅ്ബ ആ പ്ലസ്‍വൺകാരിക്ക് മുന്നിൽ നിറഞ്ഞു നിന്നപ്പോൾ...

മക്കയിലെ വിശുദ്ധ കഅബയുടെ വാതിൽ ഉൾപ്പെടുന്ന ഭാഗം കാലിഗ്രഫിയിൽ പകര്‍ത്തിയും ആമിന ശ്രദ്ധ നേടി

MediaOne Logo

  • Published:

    15 Jan 2021 12:08 PM IST

കഅ്ബ ആ പ്ലസ്‍വൺകാരിക്ക് മുന്നിൽ നിറഞ്ഞു നിന്നപ്പോൾ...
X

ലോക്ഡൗൺ കാലത്ത് യൂട്യൂബിന്റെ സഹായത്തോടെ അറബിക് കാലിഗ്രഫി പഠിച്ച ഒരു മിടുക്കിയുണ്ട് സൗദിയിലെ ജിദ്ദയിൽ. ഖുർആൻ വചനങ്ങളും, വിശുദ്ധ കഅബയുടെ മാതൃകയും തയ്യാറാക്കി കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുകയാണ് ആമിന മുഹമ്മദ്. പ്ലസ് വൺ വിദ്യാർഥിയായ ആമിന മുഹമ്മദിന്റെ കാലിഗ്രഫി കാഴ്ചകൾ വിസ്മയിപ്പിക്കുന്നതാണ്.

തിരുവനന്തപുരം സ്വദേശിനിയായ ആമിന മുഹമ്മദ് സൗദിയിലെ ജിദ്ദയിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കാലിഗ്രഫിയോ ചിത്രരചനയോ പഠിച്ചിട്ടില്ല. പക്ഷെ, ലോക്ഡൗൺ കാലത്ത് യൂട്യൂബിലൂടെയാണ് ആമിന അറബി കാലിഗ്രഫിയിൽ ശ്രമം തുടങ്ങിയത്.

വിശുദ്ധ ഖുർആനിലെ വചനങ്ങൾ ഇതിനോടകം തന്നെ ആമിനയുടെ വരകളിലൂടെ ശ്രദ്ധേയമായി. മക്കയിലെ വിശുദ്ധ കഅബയുടെ വാതിൽ ഉൾപ്പെടുന്ന ഭാഗം കാലിഗ്രഫിയിൽ പകര്‍ത്തിയും ആമിന ശ്രദ്ധ നേടി. കഅബയുടെ കിസ്‍വയിൽ രേഖപ്പെടുത്തിയിരിക്കുന്ന ചെറുതും വലുതുമായ ഓരോ വചനങ്ങളും ചെറിയൊരു കാൻവാസിലേക്ക് പകർത്തുക എന്നത് ഏറെ ശ്രമകരമാണ്. എല്ലാം ഒരു എക്‌സിബിഷനിലൂടെ ജനങ്ങളെ കാണിക്കണമെന്നാണ് ആമിനയുടെ ആഗ്രഹം.

TAGS :

Next Story