Quantcast

വിഷൻ 2030; ഡിജിറ്റൽ രംഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി സൗദി

2030 ഓടെ ലാേകത്ത് ഡിജിറ്റൽ മേഖലയിൽ മുന്നേറിയ ആദ്യ ഇരുപത് രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടുകയാണ് ലക്ഷ്യം

MediaOne Logo

  • Published:

    28 Feb 2021 8:24 AM IST

വിഷൻ 2030; ഡിജിറ്റൽ രംഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി സൗദി
X

ഡിജിറ്റൽ രംഗത്ത് ശക്തമായ മുന്നേറ്റം നടത്തുവാനുള്ള പദ്ധതികൾ തയ്യാറാക്കുകയാണ് സൗദി അറേബ്യ. 2030 ഓടെ ലാേകത്ത് ഡിജിറ്റൽ മേഖലയിൽ മുന്നേറിയ ആദ്യ ഇരുപത് രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടുകയാണ് ലക്ഷ്യം. വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണിത്. പദ്ധതി പ്രകാരം രാജ്യത്തുടനീളം 5ജി സാങ്കേതിവിദ്യയുടെ ഉപയോഗവും, സംവിധാനങ്ങളും വിപുലമാക്കും. ക്ലൗഡ് കംപ്യൂട്ടിംഗ്, ഇന്‍റർനെറ്റ് സേവനം, വിദ്യാഭ്യാസം, ആരോഗ്യം, ഓയിൽ തുടങ്ങിയ മേഖലകളിലെല്ലാം 5ജി സാങ്കേതിക വിദ്യ ശക്തമാക്കും. കൂടാതെ ഡിജിറ്റൽ മേഖലയിലെ വളർച്ചക്ക് ഗുണകരമാകുന്ന രീതിയിൽ രാജ്യത്ത് ബിസിനസ് വികസന കാര്യങ്ങളിൽ കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കുവാനും നീക്കമുണ്ട്.

നിലവിൽ രാജ്യത്തെ ഡിജിറ്റൽ മേഖലയിൽ സ്വകാര്യ മേഖലയുമായി സഹകരിച്ചുകൊണ്ട് 15 ശതകോടി ഡോളർ നിക്ഷേപം നടത്തിയിട്ടുണ്ട്. വർധിച്ച് വരുന്ന ഡിജിറ്റൽ നെറ്റ് വർക്കിന്‍റെ വളർച്ചക്ക് ഗുണകരമാകുന്നതിന് വേണ്ടിയാണിത്. നിലവിൽ ലോകത്ത് 5ജി നെറ്റ്‍‍വർക്ക് സംവിധാനത്തിൽ അഞ്ചാം സ്ഥാനത്താണ് സൗദി. 45 ശതമാനമാണ് രാജ്യത്തെ നിലവിലെ 5 ജി നെറ്റ് വർക്കിന്‍റെ ഉപയോഗം. വരും മാസങ്ങളിൽ ഇതിൽ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷ.

TAGS :

Next Story