Quantcast

വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്‌മെന്റ് തടയണമെന്ന് വികെ സിംങ്

MediaOne Logo

Subin

  • Published:

    14 May 2018 10:30 PM GMT

വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്‌മെന്റ് തടയണമെന്ന് വികെ സിംങ്
X

വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്‌മെന്റ് തടയണമെന്ന് വികെ സിംങ്

കേന്ദ്ര വിദേശകാര്യമന്ത്രാലയം തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി

വിദേശത്തേക്ക് അനധികൃതമായി തൊഴിലാളികളെ കടത്തുന്നത് തടയാന്‍ സംസ്ഥാനം നടപടിയെടുക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിങ്. പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹരിക്കാന്‍ പ്രാപ്തിയുള്ളവരാകണം എംബസികളിലുണ്ടാകേണ്ടതെന്നും മലയാളം മനസ്സിലാക്കാന്‍ കഴിയുന്നവര്‍ എംബസികളിലുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര വിദേശകാര്യമന്ത്രാലയം തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

തൊഴിലിനായി വിദേശത്തുള്ളവരില്‍ ഏറ്റവും കൂടുതല്‍ മലയാളികളാണ്. എന്നാല്‍ വ്യാജ റിക്രൂട്ടിങ് ഏജന്‍സികളുടെ ചൂഷണത്തിന് മലയാളികള്‍ വിധേയമാകുന്നുണ്ട്. ഇത് തടയണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വിദേശജോലിക്ക് പോകുന്നവര്‍ എംബസി വഴി കാര്യങ്ങള്‍ നീക്കിയാല്‍ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷെ, എംബസികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. സഹായം ചോദിച്ചുവരുന്നവരെ ഉപദ്രവകാരികളായി കാണരുത്.

കുറ്റമറ്റ കുടിയേറ്റ നിയമം വേണമെന്നും കേസുകളില്‍ പെടുന്നവര്‍ക്ക് നിയമസഹായം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എംബസികളില്‍ മലയാളം മനസിലാകുന്നവരെ നിയമിക്കുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കി.

TAGS :

Next Story