അബ്ദുള്ളക്കുട്ടി നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്ന് ജനവിധി തേടിയേക്കും

ന്യൂനപക്ഷ വോട്ടുകൾ നിർണായകമാകുന്ന ബേപ്പൂരോ കുന്ദമംഗലത്തോ അബ്ദുള്ള കുട്ടിയെ കളത്തിലിറക്കാനാണ് നീക്കം

Update: 2021-01-12 02:19 GMT
Advertising

ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ള കുട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നിന്ന് ജനവിധി തേടിയേക്കും. ന്യൂനപക്ഷ വോട്ടുകൾ നിർണായകമാകുന്ന ബേപ്പൂരോ കുന്ദമംഗലത്തോ അബ്ദുള്ള കുട്ടിയെ കളത്തിലിറക്കാനാണ് നീക്കം. മുതിർന്ന നേതാവ് എം.ടി രമേശ് കോഴിക്കോട് നോർത്തിൽ മത്സരിക്കും.

പാര്‍ട്ടിയിലെ കരുത്തരെ ഇറക്കി കളം പിടിക്കാനാണ് ബി.ജെ.പി കോഴിക്കോട് ജില്ലാകമ്മിറ്റി ഒരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായാണ് അബ്ദുള്ളക്കുട്ടിയും കെ.സുരേന്ദ്രനും എം.ടി രമേശും ഉള്‍പ്പെടുന്ന സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇരുപത്തി അയ്യായിരത്തിലധികം വോട്ടുകള്‍ നേടിയ ആറ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. തീരുമാനമായിട്ടില്ലെങ്കിലും ബേപ്പൂരിലും കുന്ദമംഗലത്തുമാണ് അബ്ദുള്ളക്കുട്ടിയുടെ പേര് പരിഗണനയിലുള്ളത്. കോഴിക്കോട് നോര്‍ത്തില്‍ എം.ടി രമേശിനെ മത്സരിപ്പിക്കാനാണ് ധാരണ. കെ സുരേന്ദ്രനെ കോഴിക്കോട് മത്സരിപ്പിക്കണമെന്ന ആവശ്യവും ജില്ലാകമ്മിറ്റി മുന്നോട്ട് വെയ്ക്കുന്നു.

Full View
Tags:    

Similar News