കഴക്കൂട്ടത്ത് ടിപ്പർ കയറിയിറങ്ങി യുവതി മരിച്ചു

ലോറി ഡ്രൈവർ ജോയിയെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു

Update: 2024-05-07 12:30 GMT
Advertising

തിരുവനന്തപുരം: കഴക്കൂട്ടത്ത് ടിപ്പർ കയറിയിറങ്ങി യുവതി മരിച്ചു. പെരുമാതുറ സ്വദേശിനി റുക്സാന (35) യാണ് മരിച്ചത് . കഴക്കൂട്ടത്ത് നിന്നും കണിയാപുരത്തേക്ക് ബന്ധുവിനൊപ്പം സ്ക്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു റുക്സാന. ഇതു വഴി വന്ന ടിപ്പർ ഇടത്തുവശത്തേക്ക് എടുക്കുന്നതിനിടെ റുക്സാനയെ ഇടിക്കുകയും റുക്സാന ലോറിയുടെ അടിയിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.

അടുത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നും ആളുകൾ ബഹളം വെച്ചപ്പോൾ മാത്രമാണ് അപകടം നടന്നതായി ലോറി ഡ്രൈവർ അറിയുന്നത്. ഉടൻ നിർത്തിയെങ്കിലും റുക്സാനയുടെ ദേഹത്തുകൂടെ ലോറി കയറിയിറങ്ങിയിരുന്നു. ​അതി​ഗുരുതരമായി പരിക്കേറ്റ റുക്സാനയെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ലോറി ഡ്രൈവർ ജോയിയെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു.

വിഴിഞ്ഞം തുറമുഖത്തേക്ക് കല്ല് കൊണ്ടുപോവുകയായിരുന്ന ടിപ്പറിൽ നിന്നും തെറിച്ചു വീണ കല്ല ദേഹത്തുകൊണ്ട് മെഡിക്കൽ വിദ്യാർഥി മരിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരുന്നു. അതിനെ തുടർന്ന് അപകടങ്ങൾ കുറയ്ക്കാൻ സ്പെഷ്യൽ ഡ്രൈവ് ഉൾപ്പെടെ നടത്തിയെങ്കിലും പരിഹാരം കാണാനായില്ല. 

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News