കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് പേരെ കാണാതായി

ശക്തികുളങ്ങരയിൽ നിന്ന് പോയ സെന്‍റ് ജോസഫ് എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്

Update: 2026-03-07 14:12 GMT

കൊല്ലം: കൊല്ലത്ത് നിന്ന് പോയ മത്സ്യബന്ധന ബോട്ട് അപകടത്തിൽ പെട്ടു. ശക്തികുളങ്ങരയിൽ നിന്ന് പോയ സെന്‍റ് ജോസഫ് എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്.

ശക്തികുളങ്ങര ഹാർബറിൽ നിന്ന് 120 നോട്ടിക്കൽ മൈൽ അകലെ വച്ച് കപ്പലുമായി ഇടിച്ചാണ് അപകടം. ഇടിയിൽ മത്സ്യബന്ധന ബോട്ട് പൂർണമായും മുങ്ങി.ബോട്ടിൽ 11 തൊഴിലാളികൾ ഉണ്ടായിരുന്നു. ഒൻപത് പേരെ കപ്പലിൽ രക്ഷപ്പെടുത്തി. ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെ കടലിൽ കാണാതായി. രാജേഷ് മാത്യുവിന്‍റെ ഉടമസ്ഥതയിലുള്ള ബോട്ട് ഇന്നലെ ഉച്ചയ്ക്കാണ് കടലിലേക്ക് പോയത്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News