കരൾ മാറ്റ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ഫദ്‍ലിന് പുരസ്‌കാരം

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ മികച്ച വിജയനിരക്ക് നേടിയതിനാലാണ് അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത്

Update: 2026-03-07 10:56 GMT

കൊച്ചി: രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രവും ശിവഗിരി മഠവും സംഘടിപ്പിച്ച ഗാന്ധി–ഗുരു സമാഗമ ശതാബ്‌ദി നൂറാമത് വാർഷിക സമ്മേളനത്തിൽ, കൊച്ചിയിലെ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ പ്രശസ്ത കരൾ മാറ്റ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ഫദ്ൽ എച്ച്. വീരാൻകുട്ടി, ആതുര ശുശ്രൂഷ രംഗത്തെ മികച്ച സേവനത്തിനുള്ള ആദരവ് രാഹുൽ ഗാന്ധിയിൽ നിന്ന് സ്വീകരിച്ചു.

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ മികച്ച വിജയനിരക്ക് നേടിയതിനാലാണ് അദ്ദേഹം ഈ അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല, ശിവഗിരി മഠാധിപതികൾ, എംപി സമദാനി എന്നിവരും പരിപാടിയിൽ സംസാരിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News