"കഴിവ് മാത്രമായിരുന്നു മാനദണ്ഡം" അർജുൻ ടെണ്ടുല്‍ക്കറെ ടീമിലെടുത്തതിനെപ്പറ്റി മുംബൈ ഇന്ത്യൻസ്

സച്ചിൻ ടെണ്ടുല്‍ക്കർക്ക് മുംബെെ ഇന്ത്യൻസിലുള്ള സ്വാധീനത്തെ തുടർന്നാണ് അർജുനെ ടീമിലെടുത്തതെന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണം

Update: 2021-02-19 14:54 GMT
Advertising

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കറുടെ മകൻ അർജുൻ ടെൻഡുൽക്കറെ ടീമിലെടുത്തത് കഴിവ് മാത്രം മാനദണ്ഡമാക്കിയാണെന്ന് മുംബെെ ഇന്ത്യൻസ് കോച്ച് മഹേള ജയവർധനെ. സച്ചിൻ ടെണ്ടുല്‍ക്കർക്ക് മുംബെെ ഇന്ത്യൻസിലുള്ള സ്വാധീനത്തെ തുടർന്നാണ് അർജുനെ ടീമിലെടുത്തതെന്ന് ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് മഹേള ജയവർധനെയുടെ വിശദീകരണം.

” പൂർണ്ണമായും കഴിവിന്റെ അടിസ്ഥാനത്തിൽ അവനെ ടീമിലെടുത്തത്. സച്ചിൻ കാരണം അവനിൽ വലിയ ശ്രദ്ധയുണ്ടാകുമെന്നത് ശരിയാണ്, എന്നാൽ ഭാഗ്യവശാൽ അവനൊരു ബാറ്റ്സ്മാനല്ല, ബൗളറാണ്. അതുകൊണ്ട് തന്നെ അർജുനെ പോലെ ബൗൾ ചെയ്യാൻ കഴിയുമെങ്കിൽ സച്ചിന് വളരെ അഭിമാനിക്കാൻ സാധിക്കും ” മുംബെെ കോച്ച് മഹേള ജയവർധനെ പറഞ്ഞു. അർജുൻ ടെണ്ടുല്‍ക്കർ ഐ.പി.എല്ലിൽ കഴിവ് തെളിയിക്കണമെന്നും ജയവർധനെ പറഞ്ഞു.

ये भी पà¥�ें- അര്‍ജുന്‍ ടെണ്ടുല്‍ക്കറെ എന്തിന് ടീമിലെടുത്തു? സഹീര്‍ഖാന് മറുപടിയുണ്ട്...

“ഇത് അർജുനെ സംബന്ധിച്ച് ഇതൊരു പഠനപ്രക്രിയയാണ്. അവൻ ഈയടുത്താണ് മുംബൈയ്ക്ക് വേണ്ടി കളിക്കാൻ തുടങ്ങിയത്. ഇപ്പോൾ അവൻ ഐ.പി.എല്ലിൽ ഫ്രാഞ്ചൈസിയുടെ ഭാഗമായി. അവൻ ഇനിയുമേറെ പടിക്കാനുണ്ട്, അവൻ വളരും. അവൻ ഇപ്പോഴും യുവതാരമാണ്. കൃത്യമായ ലക്ഷ്യങ്ങളുള്ള യുവതാരം. ഞങ്ങൾ അർജുന് സമയം നൽകേണ്ടിയിരിക്കുന്നു. ഒരുപാട് സമ്മർദങ്ങൾ അദ്ദേഹത്തിനു നൽകാതിരിക്കാനാണ് ശ്രമിക്കുന്നത്. അർജുൻ അദ്ദേഹത്തിന്റേതായ രീതിയിൽ പരിശ്രമിക്കട്ടെ,” ജയവർധനെ പറഞ്ഞു.

ये भी पà¥�ें- 'അച്ഛന്‍ ടെണ്ടുല്‍ക്കറെ ബിജെപി വാങ്ങി, അര്‍ജുന്‍ ടെണ്ടുല്‍ക്കറെ മുംബൈയും' ഐപിഎല്‍ ലേലത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

തന്നെ ടീമിലെടുത്ത മുംബെെ ഇന്ത്യൻസിന് അർജുൻ നന്ദി പറഞ്ഞു. ചെറുപ്പം മുതൽ താൻ മുംബെെ ഇന്ത്യൻസിന്റെ വലിയ ആരാധകൻ ആണെന്നും മുംബെെയുടെ ജഴ്‌സി അണിഞ്ഞ് ടീമിനൊപ്പം ചേരുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും അർജുൻ പ്രതികരിച്ചു.

കഴിഞ്ഞ ഐപിഎല്ലിൽ മുംബെെ ഇന്ത്യൻസിന്റെ നെറ്റ് ബൗളറായിരുന്നു അർജുൻ ടെൻഡുൽക്കർ. അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് അർജുനെ മുംബെെ ഇന്ത്യൻസ് താരലേലത്തിൽ സ്വന്തമാക്കിയത്.

Tags:    

Similar News