എന്തുകൊണ്ടാണ് തമിഴകത്ത് രജനികാന്ത് മുഴക്കുന്നത് ബി.ജെ.പിയുടെ സ്വരമാകുന്നത്?

തമിഴ്‍നാട് രാഷ്ട്രീയത്തിലേക്കുള്ള രജനികാന്തിന്റെ രംഗപ്രവേശനം ബി.ജെ.പി എങ്ങിനെയാണ് സഹായിക്കുക എന്ന് പരിശോധിക്കുകയാണ് ലേഖകന്‍

Update: 2020-02-20 14:55 GMT
Advertising

2021ൽ നടക്കാൻ പോകുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ രാഷ്ട്രീയ അരങ്ങേറ്റം കുറിക്കാൻ പോകുന്നു എന്ന് 2017 ഡിസംബറിലാണ് തമിഴ് സൂപ്പർതാരം രജനികാന്ത് പ്രഖ്യാപനം നടത്തിയത്. തന്റെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം ‘ആത്മീയ’മായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. സംസ്ഥാനത്ത് ഇപ്പോൾ മുന്നിട്ട് നിൽക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും തന്റെ സമീപനങ്ങൾ എന്ന സൂചനയാണ് ഇതിലൂടെ അദ്ദേഹം നൽകിയത്. എന്നാൽ അദ്ദേഹം സ്വീകരിച്ചുകൊണ്ടിരിക്കുന്ന പല നിലപാടുകളും വർഷങ്ങളായി തമിഴ്നാട്ടിൽ കാൽകുത്താൻ ശ്രമിക്കുന്ന ബി.ജെ.പിയുടെ നിലപാടുകളുടെ മറ്റൊരു പതിപ്പ് മാത്രമാണെന്ന് തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കൂടുതൽ വ്യക്തമായി വരികയാണ്.

2002-03നും 2004-05നുമിടയിൽ ഒരു ചിത്രത്തിലും അഭിനയിച്ചിട്ടില്ലാത്ത രജനികാന്ത് ഇതേ വർഷങ്ങളിൽ 40.20 ലക്ഷം, 39.51 ലക്ഷം, 36.33 ലക്ഷം രൂപ വീതം തന്റെ തൊഴിൽപരമായ ചെലവായി വരുമാന നികുതി രേഖകളിൽ കാണിക്കുന്നുണ്ട്. 2005ൽ ഇതു മൂലം അദ്ദേഹത്തിന്റെ ഓഫീസിലെ കണക്കുകൾ പരിശോധിക്കപ്പെട്ടു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും മതം മാനദണ്ഡമാക്കുന്ന പൌരത്വഭേദഗതി ബില്ലും ഉൾപ്പടെ പല പ്രധാന ദേശീയ വിഷയങ്ങളിലും ബി.ജെ.പിയുടെ അതേ ചിന്താഗതികൾ തന്നെ തമിഴകത്ത് പ്രതിധ്വനിപ്പിക്കുകയാണ് രജനികാന്ത് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനുമപ്പുറം വ്യക്തിപരമായി പ്രധാനമന്ത്രി മോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും തനിക്കുള്ള മതിപ്പും രജനി ഒരു ഘട്ടത്തിലും ഒളിച്ചുവെക്കാൻ ശ്രമിച്ചിട്ടില്ല.

ഇതിനു പകരമായി തമിഴ്നാട്ടിലെ ദ്രാവിഡ-തമിഴ് ദേശീയ വിഭാഗങ്ങൾ രജനികാന്തിനെതിരെ നടത്തുന്ന കടന്നാക്രമണങ്ങൾക്കെതിരെ അദ്ദേഹത്തിന് ബി.ജെ.പിയിൽ നിന്ന് പിന്തുണ ലഭിക്കുന്നുമുണ്ട്.

പ്രധാന എതിരാളികൾ

രണ്ട് പ്രധാനപ്പെട്ട ആശയ വിഭാഗങ്ങളോടാണ് രജനി മത്സരിക്കേണ്ടി വരിക എന്നത് രാഷ്ട്രീയത്തിലേക്ക് കടക്കുന്നതായി അദ്ദേഹം പ്രഖ്യാപനം നടത്തിയ സമയത്തു തന്നെ വ്യക്തമായിരുന്നു.

സെന്തമിഴൻ സീമൻ നയിക്കുന്ന നാം തമിഴർ കച്ചി എന്ന തീവ്ര തമിഴ് ദേശീയ വിഭാഗമാണ് ഒന്ന്. മഹാരാഷ്ട്രയിൽ ജനിച്ച് പിന്നീട് ബംഗളൂരുവിൽ ജീവിച്ച് ചെന്നൈയിലേക്ക് താമസം മാറിയ വ്യക്തി എന്ന നിലയിൽ രജനിയെ ഒരു പുറംനാട്ടുകാരനായാണ് ഈ വിഭാഗം കണക്കാക്കുന്നത്. തമിഴ്നാടിന്റെ മുഖ്യമന്ത്രി പൂർണമായും തമിഴ്നാട്ടുകാരൻ അല്ലെങ്കില്‍ തമിഴ്നാട്ടുകാരി ആവണമെന്ന് അവർ വിശ്വസിക്കുന്നതിനാൽ രജനിയെ അവർ സ്വമേധയാ ഒരു രാഷ്ട്രീയ എതിരാളിയായി പരിഗണിച്ചു.

എന്നാൽ നാം തമിഴർ കച്ചിയുടെ സംസ്ഥാനത്തെ വോട്ടു വിഹിതം കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പതുക്കെ ഉയർന്നിട്ടുണ്ടെങ്കിലും രാഷ്ട്രീയപരമായി അവർ ഇതു വരെ കാര്യമായ വിജയങ്ങൾ കൊയ്തിട്ടില്ല. അതുകൊണ്ടു തന്നെ 2021ലെ തെരഞ്ഞെടുപ്പിൽ രജനികാന്തിന്റെ

മത്സരം കാര്യമായും അരങ്ങേറാൻ പോകുന്നത് 1967 മുതൽ തമിഴ്നാട് ഭരിച്ചുകൊണ്ടിരിക്കുന്ന ദ്രാവിഡ പാർട്ടികൾക്കെതിരെയാണ്.

രജനികാന്ത്, എസ്.ഗുരൂമൂര്‍ത്തി

രജനിയുടെ അടുത്ത വിശ്വസ്തരിൽ പലരും ദ്രാവിഡ പ്രത്യയശാസ്ത്രത്തിന് എതിരെ പ്രവർത്തിക്കുന്ന വ്യക്തികളാണ്. ആർ.എസ്.എസിന്റെ ആദർശങ്ങളെ പിന്തുണക്കുന്ന എസ്.ഗുരുമൂർത്തി രജനികാന്തിന്റെ അടുത്ത ഉപദേശകരിൽ ഒരാളാണ്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഒരു മൂന്നാം മുന്നണി രൂപീകരിച്ചു കൊണ്ട് രണ്ട് ഡ്രാവിഡ പാർട്ടികളുടെയും വോട്ടുകൾ മറിച്ച ഗാന്ധിയ മക്കൾ കച്ചിയുടെ തലവൻ തമിഴരുവി മനിയനും രജനികാന്തിന്റെ വിശ്വസ്തനാണ്.

ബി.ജെ.പിയുമായി ചേർന്ന് തമിഴ്നാട് ഭരിക്കുന്ന ആൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേട്ട കഴക(എ.ഐ.ഡി.എം.കെ)ത്തിനെതിരെ രജനികാന്ത് നിരന്തരം അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. എങ്കിലും പ്രത്യയശാസ്ത്രപരമായി അദ്ദേഹത്തിന് ഏറ്റവും കൂടുതൽ മത്സരം കാഴ്ചവെക്കാൻ പോകുന്നത് ദ്രാവിഡ മുന്നേറ്റ കഴകമാണ്. ദ്രാവിഡ പ്രസ്ഥാനത്തിൻറെ അടിസ്ഥാനമായ 'യുക്തി' എന്ന ആദർശത്തിന് മുകളിൽ രൂപപ്പെട്ടു വന്ന ഡി.എം.കെ രജനികാന്തിന്റെ ‘ആത്മീയ’ രാഷ്ട്രീയത്തിന് നേർ വിപരീതമായാണ് നിലനിൽക്കുന്നത്.

കശ്മീർ, പൗരത്വ ഭേദഗതി നിയമം

ഈ കഴിഞ്ഞ മാസങ്ങളിൽ ദേശീയതലത്തിൽ ചർച്ച ചെയ്യപ്പെട്ട പല കാതലായ വിഷയങ്ങളിലും ബി.ജെ.പിയുടെ നിലപാട് അതേ പടി ആവർത്തിക്കുകയാണ് രജനികാന്തും ചെയ്തത്. ആഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷം സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി തരംതാഴ്ത്തുകയും നേതാക്കന്മാരെ തടവിലാക്കുകയും ചെയ്തതിനു ശേഷം നടന്ന ഒരു പൊതുപരിപാടിയിൽ അമിത്ഷായുടെ തന്ത്രബുദ്ധിയെ രജനികാന്ത് പ്രശംസിച്ചതാണ് ഇതിനൊരുദാഹരണം. മോദിയെയും അമിത് ഷായെയും കൃഷ്ണനോടും അർജുനനോടും ഉപമിച്ച നടൻ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് രാഷ്ട്രീയ പാർട്ടികളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

പെരിയാർ ഇ.വി. രാമസ്വാമി നായ്‌കർ അംബേദ്കറോടൊപ്പം

പൗരത്വഭേദഗതി നിയമത്തിനു മേലുള്ള വാഗ്വാദങ്ങൾ അവസാനിപ്പിക്കാത്തതിലൂടെ ഇന്ത്യക്കാരെ മതാടിസ്ഥാനത്തിൽ വേർപിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചത് കഴിഞ്ഞ ആഴ്ചയാണ്. നിയമം ഇന്ത്യൻ മുസ്‍ലിംകളെ ബാധിക്കില്ലെന്ന ബി.ജെ.പിയുടെ പല്ലവി തന്നെയാണ് വാർത്താസമ്മേളനത്തിൽ രജനികാന്തും ആവർത്തിച്ചത്. ഒരു മുസ്‍ലിം പോലും ബാധിക്കപ്പെട്ടാൽ താൻ ആ സമുദായത്തിനു വേണ്ടി എഴുന്നേറ്റു നിൽക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

വാക്കുകളിൽ പറഞ്ഞില്ലെങ്കിലും ദേശസ്നേഹി-ദേശദ്രോഹി എന്ന തരത്തിൽ ബി.ജെ.പി സൃഷ്ടിച്ചിരിക്കുന്ന ദ്വന്ദ്വം തന്നെയാണ് രജനികാന്തിന്റെ നിലപാടും പരിപോഷിപ്പിക്കുന്നത്.

പെരിയാറും ഹിന്ദുമതവും

‘ആത്മീയം’ എന്ന വിശാലപദവുമായി തന്റെ രാഷ്ട്രീയത്തെ കൂട്ടിയിണക്കാൻ രജനികാന്ത് ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ലോകവീക്ഷണം ഹിന്ദു മതചിഹ്നങ്ങളുമായി ആഴത്തിലുള്ള ബന്ധം പുലർത്തുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഒരു ഭാഗത്ത് നിരവധി ഹിന്ദു മതാചാര്യന്മാരെ തന്റെ പ്രചോദനമായി ചൂണ്ടിക്കാണിക്കുന്ന രജനികാന്ത് മറുവശത്ത് സാമൂഹ്യപരിഷ്കർത്താവായ പെരിയാറിനെക്കുറിച്ച് സുഖകരമല്ലാത്ത വാക്കുകളിൽ സംസാരിക്കുന്നുമുണ്ട്.

1970ൽ രജനികാന്തിന്റെ അടുത്ത സുഹൃത്തായ ചോ രാമസാമി തുടക്കം കുറിച്ച തുഗ്ളക് എന്ന തമിഴ് മാസികയുടെ അമ്പതാം വാർഷികാഘോഷ വേളയിൽ പെരിയാറിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ചോയുടെ പ്രവർത്തനങ്ങളാണ് അദ്ദേഹം ധൈര്യത്തിന്റെ അടയാളമായി സൂപ്പർതാരം ചൂണ്ടിക്കാണിച്ചത്. 1970കളിൽ ഹിന്ദു ദൈവങ്ങളെ നഗ്നരായി കാണിച്ചു കൊണ്ടുള്ള ചിത്രങ്ങൾ വഹിച്ച് പെരിയാർ സംഘടിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഒരു പ്രതിഷേധജാഥയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കാൻ ധൈര്യം കാണിച്ചത് ചോ മാത്രമാണ്. ഇതു മൂലം എം.കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി.എം.കെ സർക്കാരിന്റെ രോഷം ചോക്ക് ഏറ്റു വാങ്ങേണ്ടി വന്നെന്നും മാസികയുടെ പ്രതികൾ സർക്കാർ പിടിച്ചെടുത്തുവെന്നും രജനികാന്ത് വാദിച്ചു.

വാക്കുകളിൽ പറഞ്ഞില്ലെങ്കിലും ദേശസ്നേഹി-ദേശദ്രോഹി എന്ന തരത്തിൽ ബി.ജെ.പി സൃഷ്ടിച്ചിരിക്കുന്ന ദ്വന്ദ്വം തന്നെയാണ് രജനികാന്തിന്റെ നിലപാടും പരിപോഷിപ്പിക്കുന്നത്

രജനിയുടെ വാക്കുകൾക്ക് പിന്നീട് പെരിയാർ അനുകൂലികളുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നു. അന്നത്തെ ജാഥയിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അദ്ദേഹം നുണ പറയുകയാണെന്ന് അവർ ആരോപിച്ചു. തമിഴ്നാട് രാഷ്ട്രീയത്തിലെ ഏറ്റവും ബഹുമാന്യനായ വ്യക്തിയായ പെരിയാറിനെക്കുറിച്ച് ആവശ്യമില്ലാത്ത വിവാദങ്ങൾ സൃഷ്ടിച്ചതിന് രണ്ട് പ്രധാന ദ്രാവിഡ പാർട്ടികളും അദ്ദേഹത്തെ വിമർശിച്ചു. എന്നാൽ എല്ലാ കാലത്തും പെരിയാറിനെ എതിർക്കുകയും ഡി.എം.കെയെ ഒരു ഹിന്ദുവിരുദ്ധ പാർട്ടിയായി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുള്ള ബി.ജെ.പി രജനികാന്തിന് പിന്തുണയുമായി മുന്നോട്ടു വന്നു. പ്രസ്താവന നടത്തിയതിനും തൊട്ടു പിന്നാലെ കാഞ്ചീപുരത്തെ ഒരു പെരിയാർ പ്രതിമ നശിപ്പിക്കപ്പെടുകയും ചെയ്തു.

എല്ലാ രാഷ്ട്രീയ പാർട്ടികളുമായി നല്ല ബന്ധം പുലർത്തുന്ന ആൾ എന്ന തന്റെ പ്രതിച്ഛായയ്ക്ക് വിപരീതമായി വിമർശനങ്ങൾക്ക് മറുപടിയായി അദ്ദേഹം മാപ്പു പറയുകയോ പറഞ്ഞ വാക്കുകൾ തിരിച്ചെടുക്കുന്നതായി പ്രഖ്യാപിക്കുകയോ ചെയ്തില്ല.

വരുമാന നികുതിയും വായ്പാ വ്യവസായവും

രജനികാന്തിന്റെ പണമിടപാടുകളെക്കുറിച്ച് ഇൻകം ടാക്സ് വകുപ്പ് നടത്തിയ അന്വേഷണവും കഴിഞ്ഞ രണ്ടാഴ്ചകൾക്കിടെ അതുമായി ബന്ധപ്പെട്ടു നടന്ന സംഭവവികാസങ്ങളും അദ്ദേഹത്തിന് ബി.ജെ.പി പിന്തുണ നൽകുന്നുണ്ട് എന്ന ആരോപണങ്ങൾക്ക് കൂടുതൽ ശക്തി പകർന്നിരിക്കുകയാണ്.

മുഹമ്മദ് ഇംമ്രാനുള്ളാഹ് ദി ഹിന്ദുവിൽ എഴുതിയ ഒരു ലേഖനപരമ്പരയിൽ നടന്റെ സാമ്പത്തിക ഇടപാടുകൾക്കെതിരെ വന്ന പല അന്വേഷണങ്ങളും അമർത്തിവെക്കാൻ ഇൻകം ടാക്സ് വകുപ്പ് അസാധാരണമായ വ്യഗ്രത കാണിച്ചു എന്ന് ആരോപിക്കുന്നുണ്ട്.

2002-03നും 2004-05നുമിടയിൽ ഒരു ചിത്രത്തിലും അഭിനയിച്ചിട്ടില്ലാത്ത രജനികാന്ത് ഇതേ വർഷങ്ങളിൽ 40.20 ലക്ഷം, 39.51 ലക്ഷം, 36.33 ലക്ഷം രൂപ വീതം തന്റെ തൊഴിൽപരമായ ചെലവായി വരുമാന നികുതി രേഖകളിൽ കാണിക്കുന്നുണ്ട്. 2005ൽ ഇതു മൂലം അദ്ദേഹത്തിന്റെ ഓഫീസിലെ കണക്കുകൾ പരിശോധിക്കപ്പെട്ടു. ഇതോടെ കണക്കുകൾ മാറ്റി സമർപ്പിച്ച അദ്ദേഹം ഇത്തവണ 50 ശതമാനത്തോളം താഴ്ത്തിയാണ് ചെലവ് നിർണയിച്ചത്. പതിനെട്ട് ശതമാനം പലിശനിരക്കിൽ വായ്പ നൽകുന്ന കച്ചവടം ഉണ്ടെന്നാണ് അക്കാലത്ത് അദ്ദേഹം ബോധിപ്പിച്ചത്.

എന്നാൽ മാറ്റിയ കണക്കുകളിലും സംതൃപ്തമല്ലാതിരുന്ന ഇൻകം ടാക്സ് വിഭാഗം അദ്ദേഹത്തിന്റെ മേൽ പിഴ ചുമത്താൻ തീരുമാനിച്ചു.

കേസ് ഇൻകം ടാക്സ് അപ്പീൽ ട്രിബ്യൂണ്യൽ വരെ പോവുകയും 2013ൽ അദ്ദേഹത്തിന് അയവ് ലഭിക്കുകയും ചെയ്തു. ഇതിനെതിരെ മദ്രാസ് ഹൈകോടതിയിൽ അപ്പീൽ കൊടുക്കാനായിരുന്നു ഇൻകം ടാക്സ് വകുപ്പിന്റെ തീരുമാനം.

തമിഴ്നാട് രാഷ്ട്രീയത്തിലെ ഏറ്റവും ബഹുമാന്യനായ വ്യക്തിയായ പെരിയാറിനെക്കുറിച്ച് ആവശ്യമില്ലാത്ത വിവാദങ്ങൾ സൃഷ്ടിച്ചതിന് രണ്ട് പ്രധാന ദ്രാവിഡ പാർട്ടികളും അദ്ദേഹത്തെ വിമർശിച്ചു. എന്നാൽ എല്ലാ കാലത്തും പെരിയാറിനെ എതിർക്കുകയും ഡി.എം.കെയെ ഒരു ഹിന്ദുവിരുദ്ധ പാർട്ടിയായി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുള്ള ബി.ജെ.പി രജനികാന്തിന് പിന്തുണയുമായി മുന്നോട്ടു വന്നു

എന്നാൽ അദ്ദേഹത്തിനെതിരെയുള്ള കേസുകൾ അടച്ചു എന്ന് വകുപ്പ് അറിയിച്ചതായി ദി ഹിന്ദു അടുത്തിടെ വാർത്ത കൊടുക്കുകയുണ്ടായി. “നീണ്ടു പോകുന്ന കേസുകൾ ഒഴിവാക്കാൻ ഒരു കോടി രൂപയിൽ കുറവ് സംഖ്യം തിരിച്ചുപിടിക്കേണ്ട കേസുകൾ അടക്കാൻ” സെൻട്രൽ ബോർഡ് ഓഫ് ഡൈറക്ട് ടാക്സസ് കഴിഞ്ഞ വർഷം എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആനുകൂല്യം എന്നായിരുന്നു വിശദീകരണം.

മാത്രമല്ല, തെറ്റായ പെരുമാറ്റത്തിന് ഈടാക്കാവുന്ന ഏറ്റവും ചെറിയ തുക മാത്രമാണ് വകുപ്പ് നടപടികൾ നിർത്തലാക്കാൻ വേണ്ടി അദ്ദേഹത്തിൽ നിന്ന് ഈടാക്കിയത്.

താൻ സത്യസന്ധമായി നികുതിയടക്കുന്ന ആളാണെന്നാണ് വാർത്തകളോട് രജനികാന്ത് പ്രതികരിച്ചത്. എന്നാൽ നടന്റെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയോടെ ബി.ജെ.പി ചെയ്തുകൊടുത്ത ആനുകൂല്യമാണിതെന്നാണ് രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്.

കടപ്പാട് : ദി സ്ക്രോൾ

Tags:    

Similar News