ഏഴ് വിക്കറ്റ് ജയത്തോടെ ഇന്ത്യക്ക് പരമ്പര

തുടര്‍ച്ചയായി മൂന്നാം ഏകദിനത്തിലും ന്യൂസിലന്‍റ് ബാറ്റ്സ്മാന്മാരെ ഓള്‍ ഔട്ടാക്കുന്നതില്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ വിജയിച്ചു...

Update: 2019-01-28 09:29 GMT
Advertising

തുടര്‍ച്ചയായി മൂന്നാം ഏകദിനവും വിജയിച്ച് ന്യൂസിലന്റിനെതിരായ ഏകദിന പരമ്പര ഇന്ത്യ 3-0ത്തിന് സ്വന്തമാക്കി. മൂന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്. ഷമി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ കോഹ്‌ലിയും രോഹിത്തും അര്‍ധ സെഞ്ചുറികള്‍ നേടി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് 49 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചഹാല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ രണ്ടു വീതം വിക്കറുകള്‍ വീഴ്ത്തി. അര്‍ദ്ധ സെഞ്ച്വറി നേടിയ വെറ്ററന്‍ താരം റോസ് ടെയ്‌ലറും (93) വിക്കറ്റ് കീപ്പര്‍ ടോം ലാഥനും (51) ചേര്‍ന്നാണ് ആതിഥേയരെ മാന്യമായ സ്‌കോറിലെത്തിച്ചത്.

ये भी पà¥�ें- ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ‘ഇന്ത്യ എ’ക്ക് ജയം; പരമ്പര

തുടക്കത്തില്‍ 3 വിക്കറ്റിന് 59 റണ്‍സെന്ന നിലയില്‍ പതര്‍ച്ചയോടെ തുടങ്ങിയ ന്യൂസിലാന്‍ഡിനെ, തുടര്‍ന്ന് ക്രീസിലെത്തിയ റോസ് ടെയ്‌ലറും ലാഥനും ചേര്‍ന്ന് കരകയറ്റുയായിരുന്നു. നാലാം വിക്കറ്റില്‍ 119 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയ സഖ്യത്തെ ചഹാല്‍ പിരിയിക്കുകയായിരുന്നു. ലാഥമിനെ അമ്പാട്ടി റായിഡുവിന്റെ കൈകളിലെത്തിച്ച് ചഹാല്‍ പുറത്താക്കിയപ്പോള്‍, സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന റോസ് ടെയ്‌ലറെ വിക്കറ്റിന് പിന്നില്‍ ദിനേശ് കാര്‍ത്തികിന്റെ കൈകളില്‍ എത്തിച്ച് ഷമിയും മടക്കി അയച്ചു.

തുടര്‍ന്ന് മത്സരത്തില്‍ ഒരിക്കല്‍ കൂടി പിന്നോട്ട് പോയ കിവീസ്, 42 ഓവറില്‍ 6 വിക്കറ്റിന് 201 എന്ന ദയനീയ നിലയിലേക്ക് കൂപ്പു കുത്തി. വാലറ്റത്ത് ഡൗഗ് ബ്രാക്കവെല്ലും (15) ഇഷ് സോധിയും (12) രക്ഷദൗത്യവുമായി ഒന്നിച്ചെങ്കിലും അധികം ആയുസുണ്ടായില്ല.

മറുപടിക്കിറങ്ങിയ ഇന്ത്യ കണക്കുകൂട്ടിയാണ് തുടക്കം മുതല്‍ ബാറ്റുവീശിയത്. ഒരിക്കല്‍ പോലും നേരിയസാധ്യത പോലും കിവികള്‍ക്ക് നല്‍കാതെയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ വിജയം കൈപ്പിടിയിലാക്കിയത്. അതിവേഗം ബാറ്റുവീശിയ ധവാനെ(27 പന്തില്‍ 28) ബൗള്‍ട്ട് മടക്കിയതോടെയാണ് ആദ്യവിക്കറ്റ് വീണത്.

പിന്നീടെത്തിയ കോഹ്‌ലിയും(60) രോഹിത്തും(62) ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തു. ഇരുവരും പുറത്തായെങ്കിലും സമ്മര്‍ദ്ദമേതുമില്ലാതെ റായിഡുവും(40*) ദിനേശ് കാര്‍ത്തിക്കും(38*) ചേര്‍ന്ന് ഇന്ത്യന്‍ ജയംപൂര്‍ത്തിയാക്കി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-0ത്തിന് ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. മുഹമ്മദ് ഷമിയാണ് കളിയിലെ താരം.

Tags:    

Similar News