പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് സംപ്രേഷണത്തില്‍ നിന്നും ഐ.എം.ജി-റിലയന്‍സ് പിന്‍മാറി

യുദ്ധകാലാടിസ്ഥാനത്തിൽ പരിപാടിയുടെ പങ്കാളിത്തത്തിൽ നിന്നും പിൻമാറുന്നതായി അറിയിച്ച കമ്പനി ഇക്കാര്യം പാകിസ്ഥാൻ ബോർഡിനെ അറിയിച്ചതായും വ്യക്തമാക്കി

Update: 2019-02-18 05:29 GMT
Advertising

പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ നിർമ്മാണ പങ്കാളിത്തത്തിൽ നിന്നും ഐ.എം.ജി-റിലയൻസ് പിൻമാറി. കശ്മീർ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിലാണ് ടി20 ലെെവ് കവറേജിംഗിൽ നിന്നും സംപ്രേഷണത്തിൽ നിന്നും ഐ.എം.ജി-റിലയൻസ് പിൻമാറുന്നതായി കമ്പനി അറിയിച്ചത്. പാകിസ്ഥാൻ പ്രീമിയർ ലീഗിന്റെ സംപ്രേക്ഷണത്തിനായി മാൻപവർ, ഇൻഫ്രാസ്ട്രക്ച്ചുറൽ കാര്യങ്ങളിൽ ഉണ്ടായിരുന്ന സഹകരണമാണ് കമ്പനി പിൻവലിച്ചിരിക്കുന്നത്.

ആറു ടീമുകൾ ഉൾപ്പെടുന്ന പി.എസ്.എൽ ടി20 ലീഗിന് 2015ലാണ് തുടക്കം കുറിക്കുന്നത്. ഇന്ത്യയിലെ ഡി-സ്പോർട്സിലടക്കം സംപ്രേഷണം ചെയ്തിരുന്നു പി.എസ്.എൽ. എന്നാൽ, യുദ്ധകാലാടിസ്ഥാനത്തിൽ പരിപാടിയുടെ പങ്കാളിത്തത്തിൽ നിന്നും പിൻമാറുന്നതായി അറിയിച്ച ഐ.എം.ജി-റിലയൻസ് ഇക്കാര്യം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചതായും വ്യക്തമാക്കി.

പുൽവാമിൽ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 44 സൈനികര്‍ കൊല്ലപ്പെടുകയും 40ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു. ജയ്ഷെ മുഹമ്മദിന്റെ ആസൂത്രണത്തില്‍ നടന്ന ഭീകരാക്രമണത്തിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധമുയരുകയുണ്ടായി.

Tags:    

Similar News