ആദ്യ ദിനം സുശക്തം ഇന്ത്യ

ദക്ഷിണാഫ്രിക്കക്ക് വേണ്ടി റബാദ രണ്ട് വിക്കറ്റെടുത്തു

Update: 2019-10-19 11:53 GMT
Advertising

ഹിറ്റ്മാൻ ഒരിക്കൽ കൂടി കളം നിറഞ്ഞപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ശക്തമായ നിലയിൽ കളി അവസാനിപ്പിച്ച് ഇന്ത്യ. വെളിച്ചക്കുറവ് മൂലം നേരത്തെ കളി നിർത്തിയ മത്സരത്തിൽ മൂന്ന് വിക്കറ്റിന് 224 റൺസെന്ന നിലയിലാണ് ഇന്ത്യ.

തകർപ്പൻ സെഞ്ച്വറി നേടിയ രോഹിത് ശർമയും (117 നോട്ട് ഔട്ട്) അർധ സെഞ്ച്വറി നേടിയ അജിൻക്യ രഹാനെയും (83 നോട്ട് ഓട്ട്) ആണ് ഇന്ത്യൻ നിരയുടെ നട്ടെല്ലായത്. പത്ത് റൺസെടുത്ത മായങ്ക അഗർവാളും 12 റൺസെടുത്ത കോഹ്‍ലിയും നിലയുറപ്പിക്കും മുന്നേ പുറത്താവുകയായിരുന്നു. പൂജ്യനായി ചേതേശ്വർ പൂജാരയും കൂടാരം കയറിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. മൂന്ന് വിക്കറ്റിന് 39 റൺസെന്ന നിലയിൽ ക്രീസിൽ ഒരുമിച്ച രോഹിത് - രഹാനെ സഖ്യം സ്കോറിങിന് വേഗം കൂട്ടുകയായിരുന്നു.

ദക്ഷിണാഫ്രിക്കക്ക് വേണ്ടി റബാദ രണ്ടും അൻ‍‍റിച്ച് നോർജെ ഒരു വിക്കറ്റുമെടുത്തു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

Tags:    

Similar News