ഇരട്ടസെഞ്ചുറിയോടെ വീണ്ടും ഓസീസ് റണ്‍ മെഷീനായി ലാബൂഷെയ്ന്‍

346 പന്തുകളില്‍ നിന്നും 19 ബൗണ്ടറികളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ലാബൂഷെയ്‌നിന്റെ കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി...

Update: 2020-01-04 09:26 GMT
Advertising

സീസണിലെ മിന്നും ഫോം ലാബൂഷെയ്ന്‍ തുടര്‍ന്നപ്പോള്‍ ന്യൂസിലന്റിനെതിരായ മൂന്നാം ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍. സിഡ്‌നിയില്‍ കരിയറിലെ കന്നി ഇരട്ട സെഞ്ചുറിയടിച്ചാണ് ലാബൂഷെയ്ന്‍(215) ആസ്‌ട്രേലിയന്‍ സ്‌കോര്‍ 454ലെത്താന്‍ സഹായിച്ചത്. മറുപടി ബാറ്റിംങിനിറങ്ങിയ കിവീസ് വിക്കറ്റ് നഷ്ടമാകാതെ 63 റണ്‍സെടുത്തു.

Full View

കഴിഞ്ഞ വര്‍ഷത്തെ ഫോം 2020ലും ഒരുപടി കൂടുതല്‍ തുടരുന്നുവെന്ന് തെളിയിക്കുന്ന ഇന്നിംങ്‌സായിരുന്നു ലാബൂഷെയ്‌നിന്റേത്. 2019ല്‍ 1104 റണ്ണടിച്ച് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായിരുന്നു. 346 പന്തുകളില്‍ നിന്നും 19 ബൗണ്ടറികളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ലാബൂഷെയ്‌നിന്റെ ഇരട്ട സെഞ്ചുറി.

ഇരട്ട സെഞ്ചുറിയോടെ ടെസ്റ്റില്‍ സ്റ്റീവ് സ്മിത്തിന്റെ(62.84) റണ്‍ ശരാശരി മറികടക്കാനും ലാബൂഷെയ്‌നായി(63.63). 73 ടെസ്റ്റ് കളിച്ച സ്മിത്തിനൊപ്പം ശരാശരി നിലനിര്‍ത്തണമെങ്കില്‍ ഭാവിയിലും ലാബൂഷെയ്ന്‍(14 ടെസ്റ്റ്) കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ നടത്തേണ്ടി വരും. ലോക നാലാം റാങ്കായ ലാബൂഷെയ്ന്‍ അവസാന അഞ്ച് ടെസ്റ്റുകളില്‍ 133 റണ്‍ ശരാശരിയില്‍ 800 റണ്‍സിലേറെയാണ് അടിച്ചുകൂട്ടിയിരിക്കുന്നത്.

Tags:    

Similar News