'ഞാന്‍ ക്രിക്കറ്റ് കളിക്കാരനാണ്, വെള്ളക്കാരനല്ല'; മുന്‍ പാക് താരത്തിന് മറുപടിയുമായി ബാബര്‍ അസം

മുന്‍ പാക് നായകന്മാരായ ഇന്‍സമാം ഉല്‍ ഹഖും സര്‍ഫറാസ് അഹ്മദും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലെ പോരായ്മകള്‍ കാരണം ട്രോളുകള്‍ക്ക് വിധേയമായിട്ടുണ്ട്

Update: 2020-05-19 12:49 GMT
Advertising

ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്ന കാര്യത്തില്‍ മെച്ചപ്പെടണമെന്ന മുന്‍ പാകിസ്താന്‍ താരം തന്‍വീര്‍ അഹമ്മദിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാക് ഏകദിന നായകന്‍ ബാബര്‍ അസം.

ബാബര്‍ അസം തന്റെ ഇംഗീഷ് മെച്ചപ്പെടുത്തണമെന്നും നായകനായാല്‍ ടോസിന്റെ സമയത്തും പോസ്റ്റ് മാച്ച് പ്രസന്റേഷനിലുമെല്ലാം സംസാരിക്കേണ്ടിവരുമെന്നും ഒപ്പം ചാനലുകള്‍ക്ക് അഭിമുഖം നല്‍കേണ്ടിവരുമെന്നും തന്‍വീര്‍ അഹമ്മദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുന്‍ പാക് നായകന്മാരായ ഇന്‍സമാം ഉല്‍ ഹഖും സര്‍ഫറാസ് അഹ്മദും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലെ പോരായ്മകള്‍ കാരണം ട്രോളുകള്‍ക്ക് വിധേയമായിട്ടുണ്ട്.

''ഞാന്‍ ഒരു ക്രിക്കറ്ററാണ്. ക്രിക്കറ്റ് കളിക്കുക എന്നതാണ് എന്റെ ജോലി. പൂര്‍ണമായി ഇംഗ്ലീഷ് അറിയാന്‍ ഞാനൊരു വെള്ളക്കാരനല്ല'', ഇതായിരുന്നു ബാബറിന്റെ മറുപടി. ഭാഷ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും ഇതെല്ലാം പഠിക്കാന്‍ കുറച്ച് സമയം ആവശ്യമാണെന്നും ബാബര്‍ കൂട്ടിച്ചേര്‍ത്തു. ആരാധകരില്ലാതെ കളിക്കുന്നത് അത്ര നല്ല അനുഭവമല്ലെന്ന് ഏതൊരു ടീമിനെക്കാളും 10 വര്‍ഷമായി ദുബൈ ആരാധകര്‍ക്ക് മുന്നില്‍ കളിക്കുന്ന തങ്ങള്‍ക്ക് മനസിലാകുമെന്നും കോവിഡ് സാഹചര്യത്തെ നാം അതിജീവിക്കുമെന്നും ബാബര്‍ അസം പറഞ്ഞു.

Tags:    

Similar News