വീണ്ടും തോറ്റ് ചെന്നെെ !

എത്തിപിടിക്കാവുന്ന സ്കോറിലേക്ക് ബാറ്റ് വീശിയ ചെന്നെെ പക്ഷേ സൺറെെസേഴ്സ് ബൗളർമാർക്ക് മുന്നിൽ റൺസ് കണ്ടെത്താൻ പാടുപെടുന്ന കാഴ്ച്ചയാണ് തുടക്കത്തിലെ കണ്ടത്.

Update: 2020-10-02 18:07 GMT
Advertising

അത്ഭുതമൊന്നും സംഭവിച്ചില്ല. ഐ.പി.എല്ലിൽ കഷ്ടകാലം തീരാതെ ചെന്നെെ സൂപ്പർ കിങ്സ്. സൺറെെസേഴ്സ് ഹെെദരബാദിനെതിരെ ഏഴ് റൺസിനാണ് ചെന്നെെ തോറ്റത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൺറെെസേഴ്സ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റണ്‍സെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിൽ അവസാന നിമിഷം വരെ പൊരുതിയ ചെന്നെെക്ക് 157 റൺസെടുക്കാനെ ആയുള്ളു. ഹെെദരാബാദിനായി പ്രിയം ​ഗാർ​ഗ് (51 നോട്ടൗട്ട്) പുറത്താകാതെ അർധ സെഞ്ച്വറി നേടി.

എത്തിപിടിക്കാവുന്ന സ്കോറിലേക്ക് ബാറ്റ് വീശിയ ചെന്നെെ പക്ഷേ സൺറെെസേഴ്സ് ബൗളർമാർക്ക് മുന്നിൽ റൺസ് കണ്ടെത്താൻ പാടുപെടുന്ന കാഴ്ച്ചയാണ് തുടക്കത്തിൽ കണ്ടത്. സ്കോർബോർഡിൽ നാല് റൺസ് കൂട്ടിചേര്‍ക്കുന്നതിനിടെ തന്നെ മുൻനിര താരം ഷെയ്ൻ വാട്സൻ പുറത്ത് (6 പന്തിൽ നിന്ന് 1 റൺസ്). തുടർന്ന് വ‌ന്ന അമ്പാട്ടി റായിഡുവും (എട്ട് റൺസ്) കേദാർ ജാദവും (മൂന്ന് റൺസ്) കൂടാരം കയറി. അവസാന നിമിഷം വരെ ക്രീസിൽ നിലയുറപ്പിച്ച നായകൻ ധോണിക്ക് (36 പന്തിൽ 47 റൺസ്) പക്ഷേ കൂറ്റനടികൾക്ക് സാധിച്ചതുമില്ല. രവീന്ദ്ര ജദേജ (35 പന്തിൽ നിന്ന് 50 റൺസ്).

നേരത്തെ സണ്‍റെെസേഴ്സിനായി പുറത്താകാതെ അര്‍ധ സെഞ്ച്വറി നേടിയ പ്രിയം ​ഗാര്‍​ഗും (26 പന്തിൽ നിന്ന് 51 റൺസ്) അഭിഷേക് ശർമയും (24 പന്തിൽ നിന്ന് 31 റൺസ്) ചേർന്നാണ് മോശമല്ലാത്ത സ്കോർ സമ്മാനിച്ചത്. നായകൻ വാർണർ 28 റൺസെടുത്ത് പുറത്തായി. മനീഷ് പാണ്ഡെ 29 റൺസെടുത്തു. സൂപ്പർ കിങ്സിന് വേണ്ടി ചഹാർ രണ്ട് വിക്കറ്റ് വീഴ്ത്തി. ശർദുൽ താക്കൂറും പീയൂഷ് ചൗളയും ഓരോ വിക്കറ്റ് വീതമെടുത്തു.

Tags:    

Similar News