മാതാപിതാക്കൾ നഷ്ടപ്പെട്ടവർക്ക് ഡൽഹി യൂണിവേഴ്സിറ്റിയിൽ പഠിക്കാം; സമ്പൂർണ്ണ സ്കോളർഷിപ്പോട് കൂടി

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിൽ 10 ശതമാനം സീറ്റുകൾ ഈ വർഷം വർധിപ്പിച്ചിട്ടുണ്ട്

Update: 2019-05-30 10:18 GMT
Advertising

മാതാപിതാക്കൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് സമ്പൂർണ്ണ സ്കോളർഷിപ്പോടെ ഡൽഹി യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ അവസരം. തൊഴിൽരഹിതരായ രക്ഷിതാക്കളുടെ മക്കൾക്കും സ്‌കോളർഷിപ്പിന് അർഹതയുണ്ട്. കോമേഴ്‌സ് വിഭാഗത്തിൽ യു.ജി അഡ്മിഷന് വേണ്ടിയുള്ള ഓൺലൈൻ റെജിസ്ട്രേഷൻ മെയ് 30ന് ആരംഭിക്കും. പി.ജി, എം.ഫിൽ, പി.എച്.ഡി, കോഴ്‌സുകളിലേക്ക് അപേക്ഷ ജൂൺ 3 നാണ് ആരംഭിക്കുക.

മാതാവും പിതാവും നഷ്ടപ്പെട്ട വിദ്യാർഥികൾ, തൊഴിൽരഹിതരോ രോഗികളോ ആയ മാതാപിതാക്കളുടെ മക്കൾ എന്നിവർക്ക് സമ്പൂർണ സ്‌കോളർഷിപ്പും കുടുംബനാഥൻ രോഗിയായ കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് പകുതി സ്കോളർഷിപ്പുമാണ് നൽകുന്നത്. എല്ലാ വിഭാഗം വിദ്യാർത്ഥികളുടെയും റെജിസ്ട്രേഷൻ ഓൺലൈൻ മുഖേനയാണ്.

യൂണിവേഴ്‌സിറ്റി ഡീൻ സ്റ്റുഡന്റസ് വെൽഫെയർ ഓഫിസ് വിദ്യാരംഭദിനത്തിൽ ബോധവത്കരണം നടത്തുന്നതായിരിക്കും. യു.ജി കോഴ്‌സുകൾക്ക് അഡ്മിഷൻ തേടുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഈ പരിപാടിയിൽ പങ്കെടുക്കാൻ അവസരമുണ്ട്. കൂടാതെ അഡ്മിഷൻ ഹെല്പ് ഡെസ്കും ഉണ്ടായിരിക്കുന്നതാണ്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിൽ 10 ശതമാനം സീറ്റുകൾ ഈ വർഷം വർധിപ്പിച്ചിട്ടുണ്ട്. അടുത്ത വർഷം 15 ശതമാനമായിരിക്കും സീറ്റുകൾ. ഇത് മൂലം ഏകദേശം 6000 സീറ്റുകളാണ് അധികരിക്കുക. ആനുകൂല്യങ്ങൾക്ക് അർഹരായ വിദ്യാർത്ഥികളാണ് എങ്കിൽ റെജിസ്ട്രേഷൻ സമയത്ത് തന്നെ വേണ്ട സർട്ടിഫിക്കറ്റുകൾ അപ്‍ലോഡ് ചെയ്യേണ്ടതാണ്.

Tags:    

Similar News