വിദേശ പഠനമാണോ ലക്ഷ്യം? മീഡിയവൺ എജ്യു​ഗേറ്റ് ഒപ്പമുണ്ട്

വിദേശ വിദ്യാഭ്യാസത്തെ കുറിച്ച് ആലോചിക്കുമ്പോൾ തുടക്കം മുതലേ ശ്രദ്ധിച്ചില്ലെങ്കിൽ ചൂഷണങ്ങൾക്ക് ഇരയാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

Update: 2024-04-30 12:56 GMT
Editor : geethu | Byline : Web Desk
Advertising

ഉന്നത പഠനത്തെ കുറിച്ച് ആലോചിക്കുമ്പോൾ‌ തന്നെ പല വിദ്യാർഥികളുടെയും മനസിൽ കയറി കൂടുന്ന സ്വപ്നമാണ് വിദേശ പഠനം എന്നത്. ​ലോകം കാണാനും വ്യത്യസ്ത സംസ്കാരങ്ങൾ അറിയാനുമുള്ള അവസരം, മികച്ച ജോലി സാധ്യത, ഉയർന്ന ജീവിത നിലവാരത്തിനുള്ള അവസരം എന്നിങ്ങനെ വിദേശ പഠനം തെരഞ്ഞെടുക്കുന്നതിനുള്ള കാരണങ്ങൾ ഒട്ടനവധിയാണ്.

ഒരുകാലത്ത് എംബിബിഎസ്, എൻജിനിയറിങ് എന്നിങ്ങനെയുള്ള കോഴ്സുകൾ ചെയ്യുന്നവർക്ക് മുന്നിൽ മാത്രമായിരുന്നു വിദേശപഠനത്തിനുള്ള അവസരങ്ങൾ തുറന്നിരുന്നത്. കാലം മാറി, വൈവിധ്യമാർന്ന കോഴ്സുകളുമായി യൂണിവേഴ്സിറ്റികളും ഇമി​ഗ്രേഷൻ നയങ്ങളിൽ മാറ്റങ്ങൾ കൊണ്ട് വന്ന് രാജ്യങ്ങളും ഇന്ന് വിദേശ വിദ്യാർഥികളെ സ്വാ​ഗതം ചെയ്യുന്നു.

വിദേശ വിദ്യാഭ്യാസത്തെ കുറിച്ച് ആലോചിക്കുമ്പോൾ തുടക്കം മുതലേ ശ്രദ്ധിച്ചില്ലെങ്കിൽ ചൂഷണങ്ങൾക്ക് ഇരയാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

വ്യാജ കോഴ്സുകളിൽ ചേർന്ന് കബളിപ്പിക്കപ്പെട്ടവരും വിസ തട്ടിപ്പിന് ഇരയായവരും ഒരു ഭാ​ഗത്ത്, വിദേശത്ത് പോയി ഉദ്ദേശിച്ച വിജയം നേടാൻ സാധിക്കാത്തവരും പഠനം പകുതിക്ക് വെച്ച് നിർത്തേണ്ടി വന്നവരും നിരവധി.

വിദേശ പഠനം മനസിൽ കയറി കൂടുമ്പോൾ മുതൽ അതിനെ കുറിച്ച് വിശദമായി ​ഗവേഷണം നടത്തേണ്ടത് അത്യാവശ്യമാണ്. പ്രോ​ഗ്രാമിന്റെ അക്രിഡേഷൻ മുതൽ രാജ്യത്തിന്റെ കാലാവസ്ഥയെ കുറിച്ച് വരെ വിശദമായി അറിഞ്ഞിരിക്കണം. വിസ നടപടി ക്രമങ്ങളെ കുറിച്ചും താമസ സ്ഥലത്തിന്റെ സുരക്ഷയും എല്ലാം അറിയേണ്ടത് അത്യാവശ്യമാണ്.

ഇത്തരം കാര്യങ്ങളിലെല്ലാം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വ്യക്തമായ ദിശാബോധം ഉണ്ടാക്കാൻ സഹായിക്കുകയാണ് മെയ് 18ന് കോഴിക്കോട് മലബാർ പാലസിൽ നടക്കുന്ന മീഡിയവൺ എജ്യു​ഗേറ്റ്. പ്ലസ് ടു/ ഡി​ഗ്രി കഴിഞ്ഞ് വിദേശത്ത് ഉപരിപഠനം ആ​ഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് എല്ലാവിധ പിന്തുണയും നൽകുകയാണ് എജ്യു​ഗേറ്റ്.

കഴിഞ്ഞ 23 വർഷമായി ലക്ഷകണക്കിന് വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാക്കാൻ സഹായിച്ച ജിടെക്കുമായി സഹകരിച്ചാണ് മീഡിയവൺ എജ്യു​ഗേറ്റ് സംഘടിപ്പിക്കുന്നത്.

50+ രാജ്യങ്ങൾ, 900+ കൊളജുകൾ, ഒരു ലക്ഷത്തിൽ അധികം കോഴ്സുകൾ എന്നിങ്ങനെ വിപുലമായ ഓപ്ഷനുകളാണ് എജ്യു​ഗേറ്റ് വിദ്യാർഥികൾക്ക് മുന്നിലേക്ക് വെക്കുന്നത്. 

രജിസ്റ്റർ ചെയ്യാൻ ക്ലിക്ക് ചെയ്യുക


Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News