അലിഗഢിൽ പഠിക്കാം; പ്രവേശന നടപടികൾക്ക് തുടക്കമായി; അപേക്ഷിക്കേണ്ടത് ഇങ്ങനെ

എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം

Update: 2026-02-05 06:10 GMT

ന്യുഡൽഹി: അലിഗഢ് മുസ്‍ലിം സർവകലാശാലയിലെ ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, പ്രൊഫഷണൽ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഏപ്രിൽ മുതലാണ് പ്രവേശന പരീക്ഷകൾ ആരംഭിക്കുക.

ദേശീയതല എൻട്രൻസ് പരീക്ഷകളായ നീറ്റ്, സിയുഇടി, ജെഇഇ, ക്യാറ്റ്, സർവകലാശാല നേരിട്ടു നടത്തുന്ന പ്രവേശന പരീക്ഷകൾ എന്നിവയുടെ സ്‌കോറിന്റെ അടിസ്ഥാനത്തിലാണു വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം. http://www.amucontrollerexams.com എന്ന വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന പ്രോസ്‌പെക്ടസ് വായിച്ച് വിവിധ കോഴ്‌സുകളിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Advertising
Advertising

എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കുള്ള പ്രവേശനം നീറ്റ് പരീക്ഷ വഴിയാണ്. എൻജിനീയറിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ജെഇഇ സ്‌കോറും സർവകലാശാല പ്രവേശന പരീക്ഷയുടെ സ്‌കോറും പരിഗണിക്കും. 700 മുതൽ 1000 വരെയാണ് വിവിധ കോഴ്‌സുകളുടെ അപേക്ഷാഫീസ്. വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതിയും വെബ്‌സൈറ്റിലുണ്ട്.

പ്രവേശന പരീക്ഷകളുടെ തിയതി

  • ബിഎ ഓണേഴ്‌സ് ആർട്‌സ്/ സോഷ്യൽ സയൻസ്/ ഇന്റർനാഷനൽ സ്റ്റഡീസ്- ഏപ്രിൽ 12
  • ബിഎസ് സി ഓണേഴ്‌സ് സയൻസ്/ ലൈഫ് സയൻസ്/ അഗ്രികൾചർ- ഏപ്രിൽ 12
  • ബികോം ഓണേഴ്‌സ്- ഏപ്രിൽ 19
  • ബിബിഎ- ഏപ്രിൽ 19
  • ബിടെക്/ ബിആർക്- ഏപ്രിൽ 19
  • എൻജിനിയറിങ് ഡിപ്ലോമ- ഏപ്രിൽ 26
  • ബിഎ എൽഎൽബി- ഏപ്രിൽ 26
  • എംബിഎ- ജൂൺ 7
  • ബിഎഡ്- ജൂൺ 7

അപേക്ഷിക്കേണ്ട വിധം:

  • amucontrollerexams.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോം പേജിലെ 'Admission' ടാബിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ലിങ്ക് തിരഞ്ഞെടുക്കുക.
  • ഇമെയിൽ വിലാസവും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • വിവരങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
  • ഫീസടച്ച ശേഷം അപേക്ഷാ ഫോമും രസീതും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക. 
Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News