യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷാഫലം ഇന്നലെ പ്രസിദ്ധീകരിച്ചു. രാജസ്ഥാൻ സ്വദേശി അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. തന്റെ വിജയത്തിന് പിന്നിലെ പ്രചോദനവും അതിലേക്ക് തന്നെ നയിച്ച വഴികളെകുറിച്ചുമുള്ള അനുഭവങ്ങൾ അനുജ് പങ്കുവച്ചു.
"ജനങ്ങളെ സേവിക്കുന്നതിനും നമ്മുടെ ചുറ്റുപാടുകളിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിനും എന്റെ അമ്മ എപ്പോഴും എനിക്ക് പ്രചോദനമായിരുന്നു," 25 കാരിയായ അനുജ് പറഞ്ഞു.
ജോധ്പൂരിലെ എയിംസിൽ നിന്ന് എംബിബിഎസ് നേടിയ അനൂജ്, 2023 ലെ തന്റെ ആദ്യ ശ്രമത്തിൽ തന്നെ യൂണിയൻ ടെറിട്ടറീസ് സിവിൽ സർവീസസ് (യുടിസിഎസ്) പരീക്ഷ പാസായി, നിലവിൽ ഡൽഹിയിൽ എസ്ഡിഎമ്മായി പ്രൊബേഷൻ കാലയളവിലാണ്.
"തുടക്കത്തിൽ, എന്റെ ജീവിതലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലായിരുന്നു. പക്ഷേ, ജനങ്ങളെ സേവിക്കാനും എന്റെ ജോലിയിലൂടെ സമൂഹത്തിലെ വലിയൊരു വിഭാഗത്തിൽ സ്വാധീനം ചെലുത്താനും ഞാൻ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് ഉറപ്പായിരുന്നു," അവൻ പറഞ്ഞു.
"... ഏതൊരു മാറ്റവും കൊണ്ടുവരാൻ ഒരാൾക്ക് കുറച്ച് ശക്തി ആവശ്യമാണെന്ന് ഞാൻ മനസിലാക്കി. ഞാൻ എന്റെ മാതാപിതാക്കളുമായി ചർച്ച ചെയ്ത് സിവിൽ സർവീസിനുള്ള തയാറെടുപ്പ് ആരംഭിച്ചു. യുടിസിഎസ് പാസായ ദിവസം, എനിക്കുത്തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ എന്റെ മുറി അടച്ച് അര മണിക്കൂർ കരഞ്ഞു," അവൻ കൂട്ടിചേർത്തു.
"ഇത് അവൻ്റെ മൂന്നാമത്തെ ശ്രമമായിരുന്നു. ഒരു കോച്ചിംഗ് സെന്ററിലും അവൻ പോയിട്ടില്ല. ഇതെല്ലാം അവൻ്റെ കഠിനാധ്വാനത്തെയും സമർപ്പണത്തെിൻ്റെയും ഫലമാണ്. ദിവസവും ഏകദേശം 13 മണിക്കൂർ പഠിച്ചിരുന്നു. മകനെക്കുറിച്ച് ഞങ്ങൾക്ക് അഭിമാനമുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച ഐഎഎസ് ഉദ്യോഗസ്ഥരിൽ ഒരാളായിരിക്കും അവനെന്ന് എന്ന് എനിക്ക് ഉറപ്പുണ്ട്," രാജസ്ഥാൻ ആറ്റമിക് പവർ സ്റ്റേഷനിൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന അനുജിന്റെ പിതാവ് കൃഷ്ണ ബിഹാരി പറഞ്ഞു.
2025 മെയ് 25 നാണ് സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ നടന്നത്. ആകെ 9.37 ലക്ഷം ഉദ്യോഗാർഥികൾ പരീക്ഷയ്ക്ക് അപേക്ഷിച്ചു, അതിൽ 5.76 ലക്ഷം ഉദ്യോഗാർഥികൾ എഴുതി.