ഇനി പാടി മനം കവരാന്‍ മുകേഷ്

‘രമേശൻ ഒരു പേരല്ല’ എന്ന ചിത്രത്തിലാണ് താരം ഗായകനായി എത്തുന്നത്

Update: 2019-03-07 07:53 GMT
Advertising

നടനായും ജനപ്രതിനിധിയായും മലയാളികൾക്ക് സുപരിചിതനായ മുകേഷ് ഇനി സിനിമയില്‍ പാടാനൊരുങ്ങുന്നു. നവാഗത സംവിധായകനായ സുജിത് വിഘ്നേശ്വറിന്റെ ‘രമേശൻ ഒരു പേരല്ല’ എന്ന ചിത്രത്തിലാണ് താരം ഗായകന്റെ കുപ്പായമിടുന്നത്.

മണികണ്ഠൻ പട്ടാമ്പി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു ഓൺലെെൻ ടാക്സി ഡ്രെെവറുടെ കഥയാണ് പറയുന്നത്. റിയലിസ്റ്റ്ക് സസ്പെൻസ് ത്രില്ലറായി ഒരുങ്ങുന്ന സിനിമയിൽ മണികണ്ഠനെ കൂടാതെ ദിവ്യ ദർശൻ, രാജേഷ് ശർമ്മ, അരുൺ നായർ, ഷെെലജ, മിനി, കൃഷ്ണ കുമാർ എന്നിവരും വേഷമിടുന്നുണ്ട്.

സ്കൂൾ ഓഫ് ഡ്രാമയിലെ നിരവധി കലാകാരന്മാരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സുനിൽ പ്രേം ആണ് ഛായാഗ്രഹണം. സുജിത് വിഘ്നേശ്വർ തന്നെ എഴുതി നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ജെമിനി ഉണ്ണികൃഷ്ണനാണ്. മുകേഷ് ആദ്യമായി ഗായകനായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് സിനിമക്ക്.

Tags:    

Similar News