അതിബുദ്ധിമാന്‍മാര്‍ക്ക് വേണ്ടിയല്ല ഞാന്‍ സിനിമ എടുത്തിട്ടുള്ളത്; മരക്കാറിനെക്കുറിച്ച് പ്രിയദര്‍ശന്‍

സാധാരണ പ്രേക്ഷകര്‍ക്ക് കാണാനും ആസ്വദിക്കാനും ആണ് സിനിമ ചെയ്യുന്നതെന്നും പ്രിയദര്‍ശന്‍

Update: 2019-09-24 07:09 GMT
Advertising

മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ നാലാമന്‍റെ കഥ പറയുന്ന പ്രിയദര്‍ശന്‍ ചിത്രമാണ് 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം'. എന്നാല്‍ ഇത് ചരിത്രപ്രാധാന്യമുള്ള സിനിമയായിരിക്കില്ലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയദര്‍ശന്‍.

Teaser... Marakkar - Arabikadlinda Simham 😍

Posted by Roy CJ on Monday, September 23, 2019

"എന്നും ഒപ്പമുണ്ടായിരുന്ന ലാലിന് നല്‍കുന്ന സമ്മാനമായിരിക്കും ഈ ചിത്രം. കുറച്ച് ചരിത്രവും അതിലേറെ എന്‍റര്‍ടെയിന്‍മെന്‍റിലൂടെയുമാവും കഥ മുന്നോട്ടു കൊണ്ടു പോവുക. ഇതൊരു റിയലിസ്റ്റ്ക് ചിത്രമോ ചരിത്ര സിനിമയോ ആയിരിക്കില്ല. കേരളത്തിലെ അതിബുദ്ധിമാന്‍മാര്‍ക്ക് വേണ്ടിയല്ല ഞാന്‍ സിനിമ എടുത്തിട്ടുള്ളത്. സാധാരണ പ്രേക്ഷകര്‍ക്ക് രസിക്കാനും കയ്യടിക്കാനുമാണ് എന്‍റെ സിനിമകള്‍. മരക്കാറും അത്തരത്തിലൊരു ചിത്രമായിരിക്കും."പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരും കോണ്‍ഫിഡന്‍റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലിനൊപ്പം വന്‍ താരനിര അണിനിരക്കുന്ന ചിത്രം 2020 മാര്‍ച്ചില്‍ റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഞ്ജു വാരിയര്‍ ആണ് മോഹന്‍ലാലിന്‍റെ നായികയായ് എത്തുന്നത്. സുനില്‍ ഷെട്ടി, സിദ്ദീഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി മധുവും എത്തുന്നുണ്ട്.

ये भी पà¥�ें- പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലൊരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാര്‍ക്കെതിരെ സ്മാരകവേദി; സിനിമ മരയ്ക്കാരെ അപഹസിക്കുന്നത്

ये भी पà¥�ें- പ്രിയദര്‍ശന്റെ കുഞ്ഞാലി മരക്കാര്‍ ഇങ്ങനെയിരിക്കും; ഫോട്ടോ വൈറല്‍

Tags:    

Similar News