‘ഇത് പച്ചക്കുള്ള മുസ്‍ലിം വിരുദ്ധത’ പൗരത്വ നിയമത്തിനെതിരെ ശ്യാം പുഷ്കരന്‍ 

ഇവര്‍ കുറേ നാളായി അതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതും. കൂടുതലൊന്നും പറയേണ്ടതില്ല, അവര്‍ക്ക് മുസ്‍ലിമിനെ ഇഷ്ടമല്ല. ശ്യാം പുഷ്കരന്‍ പറഞ്ഞു.

Update: 2019-12-30 06:20 GMT
Advertising

പൌരത്വ നിയമത്തിനെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും രൂക്ഷമായി ആഞ്ഞടിച്ച് ശ്യാം പുഷ്കരന്‍. കേന്ദ്രം കാണിക്കുന്നത് പച്ചക്കുള്ള മുസ്‍ലിം വിരുദ്ധതയാണെന്നാണ് ശ്യാം പുഷ്കരന്‍ പ്രതികരിച്ചത്. ഒറ്റപ്പാലം ഡയലോഗ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ശ്യാം പുഷ്കര്‍ നൈറ്റ്സ് എന്ന സംവാദത്തിലാണ് തന്‍റെ അഭിപ്രായം അദ്ദേഹം വ്യക്തമാക്കിയത്.

പൌരത്വ നിയമ ഭേദഗതിയെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് സദസില്‍ നിന്ന് ചോദ്യമുയര്‍ന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്‍റെ മറുപടി. അത് എല്ലാവര്‍ക്കും അറിയുന്നതാണല്ലോ. വെറും പച്ചക്കുള്ള മുസ്‍ലിം വിരുദ്ധത. ഇവര്‍ കുറേ നാളായി അതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതും. കൂടുതലൊന്നും പറയേണ്ടതില്ല, അവര്‍ക്ക് മുസ്‍ലിമിനെ ഇഷ്ടമല്ല. ശ്യാം പുഷ്കരന്‍ പറഞ്ഞു.

പൌരത്വ നിയമ ഭേദഗതിക്കെതിരെ ഏവരെയും പോലെ ഒരുപാട് സിനിമ പ്രവര്‍ത്തകരും തെരുവിലിറങ്ങുകയും ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News