‘താങ്ക്യൂ, നെയ്വേലി’; ചിരിച്ച മുഖത്തോടെ ആരാധകര്‍ക്കൊപ്പമുള്ള ‘സെല്‍ഫി’ പങ്കുവെച്ച് നടന് വിജയ്
നെയ്വേലിയിലെ ആരാധകര്‍ക്ക് നന്ദി അറിയിച്ച് തമിഴ് താരം വിജയ്യുടെ ‘കൂള്‍’ സെല്‍ഫി. തമിഴ്നാട് നെയ്വേലിയില് മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്നും നിറയെ ആരാധകര്‍ക്കൊപ്പം ചിരിച്ചുകൊണ്ടുള്ള സെല്‍ഫി പങ്കുവെച്ചുകൊണ്ടാണ് നടന് വിജയ് നന്ദി പറഞ്ഞത്.
ये à¤à¥€ पà¥�ें- വിജയ്യുടെ ഷൂട്ടിങ് ലൊക്കേഷനില്‍ ബി.ജെ.പി പ്രതിഷേധം
നെയ്വേലിയിലെ മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം ബി.ജെ.പി പ്രവര്‍ത്തകര്‍ തടയാനിരുന്നത് ഇന്നലെ വിജയ് ആരാധകര്‍ കൂട്ടത്തോടെ ചെറുത്തു തോല്‍പ്പിച്ചിരുന്നു. അതിന് ശേഷം താരത്തിന്റെതായി പുറത്തുവന്ന വീഡിയോക്ക് സമൂഹ മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. വിജയ് വാനിന് മുകളില്‍ കയറി നിന്ന് ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതും കൈ വീശുന്നതുമായിട്ടുള്ള വീഡിയോ ആയിരുന്നു ഇന്നലെ പ്രചരിച്ചിരുന്നത്. ഈ ഒരു സെല്‍ഫിയാണ് വിജയ് ഇന്ന് തന്റെ ട്വിറ്റര്‍ അക്കൌണ്ട് വഴി പുറത്തു വിട്ടത്.
Thank you Neyveli pic.twitter.com/cXQC8iPukl
— Vijay (@actorvijay) February 10, 2020
നെയ്വേലി ലിഗ്നൈറ്റ് ഫാക്ടറിയുടെ ഖനന ഭൂമിയില്‍ നടന്ന ഷൂട്ടിങാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചോടെ തടയാന്‍ ശ്രമിച്ചത്. അതീവ സുരക്ഷാ പ്രാധാന്യമുള്ള സ്ഥലത്ത് ഷൂട്ടിങ് അനുവദിക്കില്ലെന്നായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ പറഞ്ഞത്. ലിഗ്നൈറ്റ് ഫാക്ടറിയുടെ പുറത്ത് മുദ്രാവാക്യം വിളിച്ചുള്ള പ്രതിഷേധം പിന്നീട് വിജയ് ആരാധകര്‍ കൂട്ടത്തോടെ വളഞ്ഞതോടെ ഉപേക്ഷിക്കുകയായിരുന്നു.
ये à¤à¥€ पà¥�ें- 30 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍, റെയ്ഡ്; വിജയ് മാസ്റ്ററിന്റെ ചിത്രീകരണ സെറ്റില്‍ മടങ്ങിയെത്തി
ആദായനികുതി വകുപ്പിന്റെ 30 മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിന് ശേഷം ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വിജയ് മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ മടങ്ങിയെത്തിയത്. വിജയ്യുടെ വീട്ടിൽ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വാർത്താക്കുറിപ്പും നേരത്തെ പുറത്തുവന്നിരുന്നു.