'നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നത്'; വര്‍ഗീയ പരാമര്‍ശത്തില്‍ ചുട്ട മറുപടിയുമായി ബിനീഷ് ബാസ്റ്റിന്‍

'ബിനീഷ് ബാസ്റ്റിനും അനസ് പാണാവള്ളിയും സാലു കുമ്പളങ്ങിയും, ഞങ്ങള്‍ ചങ്കുകളാണ്. ഇവിടെ വര്‍ഗീയത പുലമ്പാന്‍ ആളെ ആവശ്യമില്ല, വര്‍ഗീയത തുലയട്ടെ'

Update: 2022-09-09 09:31 GMT
Editor : ijas
Advertising

ഓണം ആഘോഷിക്കുന്ന മുസ്‍ലിം പെണ്‍കുട്ടികളുടെ ചുവടുകളും ഗാനങ്ങളും വൈറലായതിന് പിന്നാലെ ഇതിനെതിരെ രംഗത്തുവന്ന സംഘപരിവാര്‍ അനുകൂല പ്രവര്‍ത്തകക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ബിനീഷ് ബാസ്റ്റിന്‍. 'നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നത്. ഇത് ക്രിസ്ത്യാനിയുടെയും മുസ്‍ലിമിന്‍റെയും ആഘോഷമല്ല. ഇന്നലെ മുസ്‍ലിം പെൺകുട്ടികളുടെ ഓണത്തിന്‍റെ പരിപാടികളിൽ ആടലും ഡാൻസും ചാട്ടവുമൊക്കെ കണ്ടപ്പോൾ ഇന്ത്യ എന്ന ഹിന്ദു രാഷ്ട്രം ഇസ്‍ലാമിക രാഷ്ട്രം എന്നായി പോയോ എന്നൊരു തോന്നൽ', എന്നിങ്ങനെയായിരുന്നു തുഷാര അജിത്ത് കല്ലായില്‍ എന്ന യുവതിയുടെ ഫേസ്ബുക്ക് കമന്‍റ്.

തൊട്ടുപിന്നാലെ ഇതിന്‍റെ സ്ക്രീന്‍ ഷോട്ടുമായി നടന്‍ ബിനീഷ് ബാസ്റ്റിന്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ രംഗത്തുവന്നു. 'ടീമേ, ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ്. ഞങ്ങള്‍ ആഘോഷിക്കും. ബിനീഷ് ബാസ്റ്റിനും അനസ് പാണാവള്ളിയും സാലു കുമ്പളങ്ങിയും, ഞങ്ങള്‍ ചങ്കുകളാണ്. ഇവിടെ വര്‍ഗീയത പുലമ്പാന്‍ ആളെ ആവശ്യമില്ല, വര്‍ഗീയത തുലയട്ടെ'; എന്നിങ്ങിനെയായിരുന്നു ബിനീഷ് ബാസ്റ്റിന്‍റെ മറുപടി. ബിനീഷിനെ പിന്തുണച്ച് നിരവധി പേർ രംഗത്തുവന്നു.Full View


Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News