ബേബി നയന്‍താര ഇനി നായിക; ജെന്‍റില്‍മാന്‍ 2വിലൂടെ നായികയായി തമിഴകത്ത്

നിർമാതാവ് കെ.ടി കുഞ്ഞുമോനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നയൻതാര ചക്രവർത്തി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്

Update: 2022-03-24 05:58 GMT
Editor : Jaisy Thomas | By : Web Desk
Advertising

അര്‍ജുന്‍-ശങ്കര്‍ കൂട്ടുകെട്ടിലിറങ്ങിയ എക്കാലത്തെയും ഹിറ്റ് ചിത്രമായിരുന്നു ജെന്‍റില്‍മാന്‍. എ.ആര്‍ റഹ്മാന്‍ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളും എവര്‍ഗ്രീന്‍ ഹിറ്റാണ്. ചിത്രത്തിന്‍റെ രണ്ടാം ഭാഗമൊരുങ്ങുന്നുവെന്ന വാര്‍ത്തയും ഈയിടെ പുറത്തുവന്നിരുന്നു. ജെന്‍റില്‍മാന്‍ 2 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബാലതാരമായി സിനിമയിലെത്തിയ മലയാളി നയന്‍താര ചക്രവര്‍ത്തിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

നിർമാതാവ് കെ.ടി കുഞ്ഞുമോനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നയൻതാര ചക്രവർത്തി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിൽ സൂപ്പർതാരം നയൻതാര നായികയായി എത്തുമെന്ന് നേരത്തെ ചില അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഈ വാർത്തകളെയെല്ലാം അപ്രസക്തമാക്കിയാണ് ചിത്രത്തിൽ നയൻതാര ചക്രവർത്തി തന്നെ നായികയായി എത്തുമെന്ന വാർത്ത സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യചിത്രത്തില്‍ മധുബാലയായിരുന്നു നായിക. 2020 സെപ്തംബറിലാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ച് കെ.ടി കുഞ്ഞുമോന്‍ പ്രഖ്യാപിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ സംഗീതസംവിധാനം എം.എം കീരവാണിയാണ്.

മൂന്നാം വയസില്‍ സിനിമയിലെത്തിയ നയന്‍താര ചക്രവര്‍ത്തി മലയാളം,തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളില്‍ ബാലതാരമായി വേഷമിട്ടിട്ടുണ്ട്. കിലുക്കംകിലുകിലുക്കം, സ്വര്‍ണം, ലൗഡ് സ്പീക്കര്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, മറുപടി തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News