'മസ്തിഷ്ക രക്തസ്രാവമുണ്ടായി,മണം തിരിച്ചറിയാനാകുന്നില്ല'; മുന്‍ കാമുകനില്‍ നിന്നും ക്രൂരമായ പീഡനമേറ്റതായി പൂനം പാണ്ഡെ

നാലുവര്‍ഷത്തെ ജീവിതം നരകതുല്യമായിരുന്നു. ശാരീരിക പീഡനമേറ്റവരുടെ നിരവധി ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്.

Update: 2024-05-18 06:54 GMT
Editor : Jaisy Thomas | By : Web Desk

പൂനം പാണ്ഡെ

Advertising

മുംബൈ: മുന്‍കാമുകനില്‍ നിന്നും ക്രൂരമായ പീഡനമേറ്റെന്ന വെളിപ്പെടുത്തലുമായി നടിയും മോഡലുമായ പൂനം പാണ്ഡെ. മര്‍ദനത്തിനു ശേഷം തനിക്ക് മസ്തിഷ്ക രക്തസ്രാവമുണ്ടായതായും മണം തിരിച്ചറിയാനാകുന്നില്ലെന്നും ഹോട്ടർഫ്ലൈയ്‌ക്ക് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു.

''നാലുവര്‍ഷത്തെ ജീവിതം നരകതുല്യമായിരുന്നു. ശാരീരിക പീഡനമേറ്റവരുടെ നിരവധി ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ എനിക്ക് മര്‍ദനം മൂലം മസ്തിഷ്ക രക്തസ്രാവമുണ്ടായി. എനിക്കിപ്പോഴും മണം തിരിച്ചറിയാനാകുന്നില്ല. എനിക്ക് അടിയേറ്റു. രക്തത്തില്‍ കുതിര്‍ന്നാണ് ഞാന്‍ ആശുപത്രിയിലെത്തിയത്. വളരെ മോശമായ അവസ്ഥയായിരുന്നു. അവൻ എന്നെ ഒരുപാട് അടിച്ചു, അത് മാത്രമാണ് ഞാൻ ഓർക്കുന്നത്," പൂനം തൻ്റെ ദുരനുഭവം പങ്കുവെച്ചു. എന്നാല്‍ മുന്‍കാമുകന്‍റെ പേര് വെളിപ്പെടുത്താന്‍ നടി തയ്യാറായില്ല. തന്‍റെ കാമുകന്‍മാരെ ഭൂമിയിലെ ഏറ്റവും മോശം ആളുകളെന്നാണ് നടി വിശേഷിപ്പിച്ചത്. തൻ്റെ മുൻ കാമുകന്മാരിൽ ഒരാൾ ബാത്റൂം സെക്‌സ് വീഡിയോ ഒരു വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തതായും പൂനം വെളിപ്പെടുത്തി.

''എൻ്റെ സമ്മതത്തോടെയാണ് വീഡിയോ പകർത്തിയതെങ്കിലും എൻ്റെ സമ്മതമില്ലാതെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഞാന്‍ അയാളുമായി വഴക്കിട്ടിരുന്നു. അതിനിടയില്‍ അയാള്‍ എൻ്റെ മുടി വെട്ടാനൊരുങ്ങി. ആ സമയം എനിക്ക് എന്നെത്തന്നെ രക്ഷിക്കണമെന്നുണ്ടായിരുന്നു. ഞാന്‍ പുറത്തേക്കോടി. പക്ഷെ ഫോണ്‍ അവിടെ വച്ച് മറന്നു. വീട്ടിലെത്തി അച്ഛനോട് എല്ലാ കാര്യങ്ങളും പറഞ്ഞു. അദ്ദേഹം അവനോട് സംസാരിക്കാന്‍ ശ്രമിച്ചു. എന്നോട് തിരികെയെത്താനും അല്ലെങ്കില്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. ഒരാള്‍ക്കും ഇങ്ങനെ തരംതാഴാന്‍ കഴിയില്ലെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു''.

''ആ സംഭവത്തിനു ശേഷം അവനോട് സംസാരിച്ച് പ്രശ്നം ഒത്തുതീര്‍പ്പാക്കണമെന്ന് ഞാന്‍ വിചാരിച്ചു.എന്നാൽ അടുത്ത ദിവസം ഞാൻ ഈ കുഴപ്പത്തിലൂടെ കടന്നുപോകുമ്പോൾ നിങ്ങൾ റോക്ക്സ്റ്റാറും ഹീറോയുമാണെന്ന് പറഞ്ഞ് സുഹൃത്തുക്കളിൽ നിന്ന് കോളുകൾ വന്നു. മോശക്കാരിയാണെന്നും നാണംകെട്ടവളെന്നും പറഞ്ഞ് അവരെന്നെ അധിക്ഷേപിച്ചു'' നടി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഫെബ്രുവരിയില്‍ വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചതിന് നടിക്ക് നേരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പൂനം പാണ്ഡെയുടെ മരണവാര്‍ത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും നിറഞ്ഞുനിന്നത് ചര്‍ച്ചയായിരുന്നു.ഈ വാർത്ത വ്യാജമാണെന്നും സെർവിക്കൽ ക്യാൻസറിനെക്കുറിച്ചുള്ള "നിർണ്ണായക അവബോധം" പ്രചരിപ്പിക്കുന്നതിനായി നടനും സംഘവും നടത്തിയ ഒരു സ്റ്റണ്ടായിരുന്നുവെന്നും പിന്നീട് തെളിഞ്ഞു.സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് പൂനം പാണ്ഡെ മരിച്ചുവെന്ന് അവരുടെ തന്നെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തിരുന്നു. പിന്നീട് സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനാണ് താന്‍ വ്യാജ മരണവാര്‍ത്ത സൃഷ്‌ടിച്ചതെന്ന് പൂനം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയിലൂടെ വെളിപ്പെടുത്തുകയായിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News