'ധുരന്ധർ സംവിധായകൻ 50,000 ഡോളർ തന്നു'; വെളിപ്പെടുത്തലുമായി പാക് ഗായകൻ

കളഷനായി 1000 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്

Update: 2026-03-17 09:47 GMT

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്തചിത്രമാണ് ധുരന്ധർ. സിനിമ തിയേറ്ററുകളിൽ വിലിയ വിജയം നേടിയിരുന്നു. കളഷനായി 1000 കോടിയ്ക്ക് മുകളിലാണ് നേടിയത്. ചിത്രത്തിലെ ട്രാക്കുകളും ശ്രദ്ദേയമാണ്.

തന്റെ ക്ലാസിക് ട്രാക്കായ ഹവാ ഹവാ അടുത്തിടെ ഒരു സിനിമയിൽ ഉപയോഗിച്ചതിന് 50,000 ഡോളർ ലഭിച്ചതായി പാകിസ്ഥാൻ ഗായകൻ ഹസൻ ജഹാംഗീർ അടുത്തിടെ സ്ഥിരീകരിച്ചു. എന്നാൽ ചിത്രത്തിന്റെ പേര് പറയാൻ തയാറാവാതിരുന്ന അദ്ദേഹം, പക്ഷെ ചിത്രം ബോക്സ് ഓഫീസിൽ 1,100 കോടി രൂപ നേടിയെന്ന് പറഞ്ഞു. അതോടെ ചിത്രം ആദിത്യ ധറിന്റെ ധുരന്ധർ ആണെന്ന് ആരാധകർ മറുപടി നൽകി. സഞ്ജയ് ദത്തിന്റെ കഥാപാത്രമായ എസ്പി ചൗധരി അസ്ലമിനെ പരിചയപ്പെടുത്തുന്ന രംഗത്തിനിടെയാണ് ഈ ഗാനം പ്ലേ ചെയ്യുന്നത്, സ്പൈ ത്രില്ലറിന് ശ്രദ്ധേയമായ ഒരു റെട്രോ ടച്ചും ഇത് നൽകുന്നു. ഷാൻ ഇ സിയൂർ' എന്ന പരിപാടിയിലായിരുന്നു ഗായകന്റെ പ്രതികരണം.

Advertising
Advertising

"അതെ, എനിക്ക് ഈ പാട്ടിന്റെ ക്രെഡിറ്റ് ലഭിച്ചിട്ടുണ്ട്. മുമ്പ്, പകർപ്പവകാശ സംവിധാനമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ, എന്റെ പാട്ടുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം അനുമതി വാങ്ങുകയും അതിന് പണം നൽകുകയും വേണം. ഹവ ഹവ 40 വർഷം മുമ്പാണ് പുറത്തിറങ്ങിയത്. ഞാൻ അത് 1986ലാണ് റെക്കോർഡ് ചെയ്‌തത്, 1987ലാണ് പുറക്കിറങ്ങിയത്." ജഹാംഗീർ പറഞ്ഞു. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News