35 വര്‍ഷമായുള്ള പുകവലി നടൻ അര്‍ഷദ് വാര്‍സി ഒരാഴ്ച കൊണ്ട് ഉപേക്ഷിച്ചത് ഇങ്ങനെ!

അങ്ങനെ ഞാൻ ആ അവസാന സിഗരറ്റ് വലിച്ചു, അതിന് ശേഷം ആ പാക്കറ്റ് വലിച്ചെറിഞ്ഞു

Update: 2026-03-10 07:45 GMT

ശീലമാക്കിയവര്‍ക്ക് പുകവലി എന്ന ദുശ്ശീലം ഉപേക്ഷിക്കുക എന്നത് ബാലികേറാമലയാണ്. എന്നാൽ 35 വര്‍ഷമായി തുടരുന്ന പുകവലി വെറും ഏഴ് ദിവസം കൊണ്ട് അവസാനിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് നടൻ അര്‍ഷദ് വാര്‍സി. ഒരാഴ്ചക്കുള്ളിൽ സിഗരറ്റ് ഉപേക്ഷിക്കാനുള്ള അവിശ്വസനീയമായ തീരുമാനത്തെക്കുറിച്ച് വാര്‍സി ഈയിടെ പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിലാണ് തുറന്നുപറഞ്ഞത്.

കേവലം ഒരു മൊബൈൽ ആപ്ലിക്കേഷന് സഹായത്തോടെയാണ് വര്‍ഷങ്ങളായി ജീവിതത്തിന്‍റെ ഭാഗമായി മാറിയ ദുശ്ശീലം അദ്ദേഹം മാറ്റിയെടുത്തത്. 35 വർഷത്തെ ശീലം ഒരാഴ്ച കൊണ്ട് മാറ്റുക എന്നത് അസാധ്യമെന്ന് തോന്നാമെങ്കിലും, തന്റെ അനുഭവത്തിലൂടെ അത് സാധ്യമാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു."ഇത് നിങ്ങളുടെ ഉപബോധമനസ്സിനെ ഒരു തരത്തിൽ പുനർക്രമീകരിക്കുന്നു. ഇപ്പോൾ ഞാൻ ചായ കുടിച്ചു കഴിഞ്ഞു, ഇനി എനിക്ക് സിഗരറ്റ് വേണം...' എന്നൊക്കെയുള്ള ചിന്തകളെ നിയന്ത്രിക്കാൻ സഹായിക്കുന്ന വെറുമൊരു ഓർമപ്പെടുത്തൽ മാത്രമാണിത്. ഏഴാം ദിവസം, നിങ്ങളുടെ അവസാനത്തെ സിഗരറ്റ് വലിക്കാൻ അത് നിങ്ങളോട് ആവശ്യപ്പെടും. എന്‍റെ കയ്യിൽ അപ്പോൾ ഒരു പാക്കറ്റ് നിറയെ മാൽബറോ (Marlboro) ഉണ്ടായിരുന്നു. ഈ ആപ്പ് ഫലിക്കുമെന്ന് എനിക്ക് നൂറു ശതമാനം ഉറപ്പില്ലായിരുന്നു. അങ്ങനെ ഞാൻ ആ അവസാന സിഗരറ്റ് വലിച്ചു, അതിന് ശേഷം ആ പാക്കറ്റ് വലിച്ചെറിഞ്ഞു. അതിനുശേഷം ഞാൻ അത് തൊട്ടിട്ടില്ല. രണ്ട് ദിവസത്തിന് ശേഷം ഞങ്ങളുടെ വീട്ടിൽ ഒരു പാർട്ടി ഉണ്ടായിരുന്നു. എല്ലാവരും പുകവലിക്കുന്നുണ്ടായിരുന്നു, പക്ഷേ അത് എന്നെ ഒട്ടും അസ്വസ്ഥനാക്കിയില്ല" വാര്‍സി കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

ക്വിറ്റ് ഷുവര്‍ എന്ന ആപ്പാണ് താരം ഉപയോഗിച്ചത്. സാധാരണയായി പുകവലി നിർത്തുമ്പോൾ ഉണ്ടാകാറുള്ള തലവേദന, അസ്വസ്ഥത എന്നിവയൊന്നും തന്നെ ബാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു. പുകവലിക്കാനുള്ള പ്രേരണ വരുന്ന സമയങ്ങളിൽ (ഉദാഹരണത്തിന് ചായ കുടിച്ചു കഴിയുമ്പോൾ) മനസ്സിനെ മറ്റൊരു രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ് ഈ ആപ് ചെയ്യുന്നത്. പലപ്പോഴും പുകവലി പോലുള്ള ലഹരികൾ ഉപേക്ഷിക്കാൻ കഴിയാത്തത് അത് ഉപബോധമനസ്സുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാലാണ്.ദശകങ്ങളായുള്ള മോശം ശീലങ്ങൾ ഉപേക്ഷിക്കാൻ കേവലം ഇച്ഛാശക്തി മാത്രം പോരെന്നും, മറിച്ച് നമ്മുടെ ഉപബോധമനസ്സിനെ പുതിയ രീതിയിൽ പാകപ്പെടുത്തുകയാണ് (Subconscious Rewiring) വേണ്ടതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News