'എന്നെ എന്തുകൊണ്ട് കല്യാണത്തിന് വിളിച്ചില്ല?'; പരാതിയുമായി കുഞ്ഞ് ആരാധിക, വിജയ് ദേവരക്കൊണ്ടയുടെ മറുപടി ഇങ്ങനെ!

നിഷ്കളങ്കമായ ചോദ്യം പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി

Update: 2026-03-09 03:25 GMT

ഹൈദരാബാദ്: നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ചായിരുന്നു തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു ഇത്. ഇതിന് പിന്നാലെ മാർച്ച് 4-ന് ഹൈദരാബാദിൽ വെച്ച് സിനിമ-രാഷ്ട്രീയ മേഖലയിലുള്ളവർക്കായി വലിയൊരു വിരുന്നും ഇവർ ഒരുക്കിയിരുന്നു.

എന്നാൽ, വിവാഹത്തിന് തന്നെ ക്ഷണിക്കാത്തതിൽ പരിഭവം പ്രകടിപ്പിച്ചുകൊണ്ടുള്ള ഒരു കുഞ്ഞ് ആരാധികയുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് . "ഞാനും നിങ്ങളുടെ ആരാധിക അല്ലേ? പിന്നെന്താ ഞങ്ങളെ വിളിക്കാത്തത്?" എന്നായിരുന്നു വീഡിയോയിൽ കുട്ടി ചോദിച്ചത്. നിഷ്കളങ്കമായ ഈ ചോദ്യം പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.

Advertising
Advertising

ഇത് ശ്രദ്ധയിൽപ്പെട്ട വിജയ് ദേവരകൊണ്ട മറുപടിയും നൽകി. "മോളേ... ഞാൻ നിന്നെ വീട്ടിലേക്ക് ഉച്ചഭക്ഷണത്തിന് വിളിക്കാം. നിനക്ക് ഇഷ്ടപ്പെട്ട ഭക്ഷണവും മധുരപലഹാരങ്ങളും ഏതാണെന്ന് പറയൂ, നമുക്ക് എല്ലാം വീട്ടിൽ ഉണ്ടാക്കി നന്നായി കഴിക്കാം."

വിജയിയുടെ ഈ മറുപടി ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. വിവാഹത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ മധുരം വിതരണം ചെയ്യുകയും ക്ഷേത്രങ്ങളിൽ അന്നദാനം നടത്തുകയും ചെയ്തിരുന്നു. തിരക്കുകൾക്കിടയിലും ഒരു കുട്ടി ആരാധികയുടെ ചോദ്യത്തിന് മറുപടി നൽകിയ വിജയിയുടെ ലാളിത്യത്തെ സോഷ്യൽ മീഡിയ വാനോളം പുകഴ്ത്തുകയാണ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - ജെയ്സി തോമസ്

Similar News