'ഒരു തമിഴ് നടിയും എന്റെ നായികയാകാന്‍ തയ്യാറായില്ല; ഒപ്പം നിന്നത് മലയാളം നടിമാര്‍ മാത്രം'; നടൻ കെന്‍ കരുണാസ്

കെന്നിന്‍റെ വാക്കുകൾ സിനിമാലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്

Update: 2026-03-06 09:12 GMT

ചെന്നൈ: ബാലതാരമായി സിനിമയിലെത്തിയ നടനാണ് കെൻ കരുണാസ്. തമിഴിലെ പ്രശസ്ത ഹാസ്യതാരം കരുണാസിന്‍റെ മകൻ കൂടിയാണ് കെൻ. യുവതാരം നായകനാകുന്ന ചിത്രമാണ് യൂത്ത്. സോഷ്യൽമീഡിയയിൽ വൈറലാണ് ചിത്രത്തിലെ മൊട്ട കലക്കി പാട്ടും ഡാൻസും. കെൻ തന്നെയാണ് സിനിമയുടെ നടനും സംവിധായകനും തിരക്കഥാകൃത്തും. മലയാളി താരം അനിഷ്മ അനിൽകുമാറാണ് ചിത്രത്തിലെ നായിക. എന്നാൽ തനിക്കൊപ്പം അഭിനയിക്കാൻ തമിഴ് സിനിമയിലെ യുവനടിമാരൊന്നും നേരത്തെ തയ്യാറായിരുന്നില്ലെന്നാണ് കെന്‍ പറയുന്നത്.കെന്നിന്‍റെ വാക്കുകൾ സിനിമാലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്.

Advertising
Advertising

എന്തുകൊണ്ടാണ് തന്റെ സിനിമയില്‍ തമിഴ് നടിമാരെ നായികയാക്കാതെ മലയാള നടിമാരെ തേടി പോകുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് താരം. തമിഴിലെ യുവനടിമാരോടെല്ലാം താന്‍ കഥ പറഞ്ഞിരുന്നുവെന്നും എന്നാല്‍ തന്റെ നായികയാകാന്‍ അവരൊന്നും തയ്യാറായില്ലെന്നും കെന്‍ പറയുന്നു. അനിഷ്മയെ അടുത്തിരുത്തി തന്നെയാണ് കെന്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

''മലയാളം നടിമാര്‍ നന്നായി അഭിനയിക്കും. എന്തിനാണ് നിങ്ങള്‍ എപ്പോഴും മലയാളി നടിമാരുടെ അടുത്തേക്ക് പോകുന്നത്? തമിഴില്‍ ഉള്ളവരെ വച്ച് ചെയ്തൂടേ? എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. സത്യം പറഞ്ഞാല്‍ തമിഴില്‍ ഒരു നായികയും എന്റെ കൂടെ അഭിനയിക്കാന്‍ തയ്യാറയല്ലായിരുന്നു. ഞാന്‍ ഒരുപാട് നായികമാരെ സമീപിച്ചു. ഇപ്പോള്‍ സജീവമായ, യുവനടിമാരോടെല്ലാം ചോദിച്ചു. പക്ഷെ അവര്‍ക്ക് താല്‍പര്യമില്ലായിരുന്നു. ഞാന്‍ എന്തിന് ഇത് ചെയ്യണം എന്നൊക്കെയാണ് അവര്‍ ചോദിച്ചത്.''

''അഭിനയിക്കാന്‍ പറ്റില്ല എന്നൊരു നടി പറഞ്ഞാല്‍ അത് അവരുടെ അഷ്ടം. എനിക്ക് വേണ്ടത് കഥാപാത്രത്തെ ഇഷ്ടപ്പെട്ട് വരുന്ന ഒരാളെയാണ്. അങ്ങനെ നായികയെ തിരഞ്ഞ് മടുത്ത് ഒരു ദിവസം സംവിധായകന്‍ സുരേഷ് സാറിനോട് സങ്കടപ്പെട്ടു. ഒരു നായികയെപ്പോലും കിട്ടുന്നില്ലെന്നും ചോദിക്കുന്നവരാരും സമ്മതിക്കുന്നില്ലെന്നും പറഞ്ഞു''.

''അദ്ദേഹം നീലലോഹിത പാട്ട് കാണിച്ചു തന്നു. ഈ പെണ്‍കുട്ടി തകര്‍ത്ത് അഭിനയിക്കുമെന്ന് പറഞ്ഞു. കണ്ണുകൊണ്ട് കഥ പറയുന്ന ആളാണെന്ന് പറഞ്ഞ് വലിയ ബില്‍ഡപ്പും തന്നു. കഥ കേള്‍ക്കാന്‍ വന്നപ്പോള്‍ കൊച്ചു കുട്ടിയെപ്പോലെയാണ് തോന്നിയത്. കഥ കേട്ട ശേഷം നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ഒരു ദിവസം സമയം ചോദിച്ചു. അടുത്ത ദിവസം തന്നെ ചെയ്യാമെന്ന് സമ്മതിച്ചു'' എന്നും കെന്‍ പറയുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News