നിർമാതാവെന്ന് അവകാശപ്പെട്ട് സമീപിച്ചു; 47 ലക്ഷത്തിന്റെ നിക്ഷേപത്തട്ടിപ്പിന് ഇരയായതായി നടി

കേസെടുത്ത് പൊലീസ്

Update: 2026-03-05 16:27 GMT

മറാഠി ചലച്ചിത്രതാരം വർഷ ഉസ്ഗാവങ്കർ ഉൾപ്പെടെ നാല് പേരെ പറ്റിച്ച് പണം തട്ടിയതിന് ഒരാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് മുംബൈ പൊലീസ്. 47 ലക്ഷത്തോളം തട്ടിച്ചുവെന്നാണ് പരാതി. അവിനാഷ് ജാദവ് എന്നയാൾക്കെതിരേയാണ് കേസ്. അവിനാശ് ജാദവ് എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. സിനിമാ നിർമാതാവും ബിൽഡറുമെന്ന് വിശ്വസിപ്പിച്ച അവിനാഷ് ജാദവ്, വർഷ ഉൾപ്പെടെ ഒട്ടേറെപ്പേരിൽനിന്ന് നിക്ഷേപം സ്വീകരിക്കുകയും താനെ ജില്ലയിലെ ഡോംബിവ്‌ലിയിൽ ഒരു നിർമാണ പദ്ധതിയിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.

ഉയർന്ന റിട്ടേണുകൾ നൽകാമെന്നും ഒരു വർഷത്തിനുള്ളിൽ മുതലിന്റെ തിരിച്ചടവ് നടത്താമെന്നും ജാദവ് വാഗ്ദാനം ചെയ്തതായി എഫ്‌ഐആറിൽ പറയുന്നു.

Advertising
Advertising

2019 നവംബറിനും 2020 ഫെബ്രുവരിക്കും ഇടയിൽ, ഉസ്ഗാവ്കറും മറ്റ് മൂന്ന് പേരും ചെക്കുകളിലൂടെയും ഓൺലൈൻ ഇടപാടുകളിലൂടെയും ഒരുമിച്ച് 47 ലക്ഷം രൂപ നിക്ഷേപിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. തുടക്കത്തിൽ, പ്രതി വാഗ്ദാനം ചെയ്തത് പ്രകാരം 4.52 ലക്ഷം രൂപ നൽകിയതായി റിപ്പോർട്ടുണ്ട്. എന്നാൽ പിന്നീട് പണം ലഭിച്ചില്ല. പലതവണ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ, ജാദവ് തന്റെ മൊബൈൽ നമ്പറും വിലാസവും മാറ്റിയെന്നും പറയുന്നു.

തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ പരാതിക്കാർ പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്. കൂടുതൽപ്പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News