മധുരപലഹാര ട്രക്കുകൾ കൊച്ചിയടക്കം പ്രധാന നഗരങ്ങളിലേക്ക്, ക്ഷേത്രങ്ങളിൽ അന്നദാനം; ആരാധകര്‍ക്കൊപ്പം വിവാഹം ആഘോഷിക്കാൻ രശ്മികയും വിജയും

കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ 16 പ്രമുഖ ക്ഷേത്രങ്ങളിൽ അന്നദാനം നടക്കുന്നുണ്ട്

Update: 2026-03-01 06:18 GMT

ഹൈദരാബാദ്: വ്യാഴാഴ്ചയായിരുന്നു തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരക്കൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം. ദയ്പൂരിലുള്ള ഐടിസി മെമെന്റോസിൽ നടന്ന രാജകീയ വിവാഹത്തിൽ ഇരുവരുടയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇപ്പോഴിതാ വിവാഹത്തിന്‍റെ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് വിരോഷ് ദമ്പതികൾ. ഇതിന്‍റെ ഭാഗമായി ഇന്ന് രാജ്യത്തെ വിവിധ നഗരങ്ങളിൽ മധുരപലഹാര വിതരണവും ക്ഷേത്രങ്ങളിൽ അന്നദാനവും നടക്കും.

കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ 16 പ്രമുഖ ക്ഷേത്രങ്ങളിൽ അന്നദാനം നടക്കുന്നുണ്ട്. ബംഗളൂരുവിലെ ശിവോഹം ശിവക്ഷേത്രം, വൃന്ദാവനിലെ കൃഷ്ണ ബലറാം മന്ദിർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.'സ്നേഹവും മിഠായികളും നിറച്ച ട്രക്കുകൾ' എന്നാണ് തങ്ങളുടെ പ്രിയപ്പെട്ടവർക്കായി അയക്കുന്ന സമ്മാനത്തെ വിജയ് വിശേഷിപ്പിച്ചത്. 20-ലധികം നഗരങ്ങളിൽ ഈ വിതരണം നടക്കും.കൊച്ചി, ഹൈദരാബാദ്, മുംബൈ, ഡൽഹി, ബംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, മൈസൂർ, കൂർഗ് തുടങ്ങിയ നഗരങ്ങളിലെല്ലാം മധുരം നിറച്ച ട്രക്കുകൾ എത്തും.

Advertising
Advertising

'പ്രിയപ്പെട്ടവരെ, നിങ്ങൾ എപ്പോഴും ഞങ്ങളുടെ യാത്രകളിലും സ്‌നേഹത്തിലും പങ്കാളികളായിരുന്നു. നിങ്ങളുടെ കൂടെ വിവാഹം ആഘോഷിക്കുന്നതിൽ ഞങ്ങൾക്ക് ശരിക്കും സന്തോഷമുണ്ട്. മിഠായിയും ഭക്ഷണവും നൽകിയല്ലേ നാം ആഘോഷിക്കുന്നത്. അതിനാൽ മാർച്ച് ഒന്നിന് ഞങ്ങൾ രാജ്യമെമ്പാടും മധുരപലഹാരങ്ങൾ നിറച്ച ട്രക്കുകൾ അയയ്ക്കുന്നു. രാജ്യത്തുടനീളമുള്ള നിരവധി ക്ഷേത്രങ്ങളിൽ ഞങ്ങൾ അന്നദാനം നടത്തും. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം വേണം'-വിജയും രശ്മികയും കുറിച്ചു. മാർച്ച് 4-ന് ഹൈദരാബാദിൽ വെച്ച് സിനിമയിലെ സുഹൃത്തുക്കൾക്കായി വിവാഹ സൽക്കാരവും ഒരുക്കുന്നുണ്ട്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - ജെയ്സി തോമസ്

Similar News