400 കോടിയിലധികം ആസ്തി; വൻ ബിസിനസ് സാമ്രാജ്യം , നിസ്സാരക്കാരിയല്ല ദളപതിയുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം?

പ്രമുഖ നടിയുമായി വിവാഹേതര ബന്ധം ആരോപിച്ചാണ് വിജയിക്കെതിരെ സംഗീത കോടതിയെ സമീപിച്ചത്

Update: 2026-02-28 09:18 GMT

തമിഴ് താരവും ടിവികെ മേധാവിയുമായ വിജയിയുടെ ഭാര്യ സംഗീത സോർണലിംഗം വിവാഹമോചനത്തിന് അപേക്ഷ നൽകിയതിന് പിന്നാലെ രാഷ്ട്രീയ ഭാവിയെകുറിച്ചും ചർച്ചകൾ ഉയർന്നു.

ഗുരുതരമായ ആരോപണങ്ങളാണ് വിവാഹ മോചന അപേക്ഷയിൽ ഉന്നയിച്ചിരിക്കുന്നത്. സഹപ്രവർത്തകയായ ഒരു പ്രമുഖ നടിയുമായി വിജയ് പ്രണയത്തിലാണെന്ന് ഹരജിയിൽ പറയുന്നു. ആവർത്തിച്ച് എതിർപ്പ് പ്രകടിപ്പിച്ചിട്ടും വിവാഹേതര ബന്ധം തുടർന്നുവെന്നും സംഗീത ആരോപിക്കുന്നു.

2021 ഏപ്രിലിൽ ആണ് ഇക്കാര്യം അറിഞ്ഞത്. ആ നടിയുമായുള്ള ബന്ധം അവസാനിപ്പിക്കും എന്ന് വിജയ് ഉറപ്പ് നൽകിയിട്ടും പാലിച്ചില്ലെന്ന് ഹരജിയിൽ പറയുന്നു. കടുത്ത മാനസിക സംഘർഷവും അവഗണനയും അനുഭവിച്ചതായും സം​ഗീത പറയുന്നു. വിജയിയുടേയും നടിയുടേയും വഴിവിട്ട ബന്ധം മൂലം താനും മക്കളും കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാനസീകവേദന അനുഭവിക്കുകയാണെന്ന് സംഗീത പറയുന്നു. ഏപ്രിൽ 20 ന് ഹാജരാകാൻ കോടതി വിജയ്ക്ക് നിർദേശം നൽകി.

Advertising
Advertising

ഒരു വീട്ടിൽ താമസിച്ചിരുന്നപ്പോഴും അന്യരെപ്പോലെ അകന്നാണ് ജീവിച്ചിരുന്നതെന്നും തന്നെ ബുദ്ധിമുട്ടിലാക്കുന്ന നടിയുടെ പ്രവൃത്തികൾ വിജയ് നിശബ്ദദമായി പിന്തുണച്ചുവെന്നും സംഗീത ആരോപിക്കുന്നു

1999 ഓഗസ്റ്റ് 25 ന് വിജയും സംഗീതയും വിവാഹിതരായത്. ഒരു മകനും ഒരു മകളുമുണ്ട്. 26 വർഷത്തെ ദാമ്പത്യത്തിനു ശേഷമാണ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. കഴിഞ്ഞ വർഷം മുതൽ സംഗീത വിജയുമായി വിവാഹമോചനം നേടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

ലണ്ടനിൽ താമസിക്കുന്ന ബിസിനസുകാരനായ സ്വർണലിംഗത്തിന്റെ മകളാണ് സംഗീത . ശ്രീലങ്കൻ തമിഴയായ ഇവർ 1996-ൽ പുറത്തിറങ്ങിയ പൂവേ ഉനക്കാഗ എന്ന സിനിമയിൽ വിജയിയെ കണ്ട് അദ്ദേഹത്തെ കാണാൻ വേണ്ടി മാത്രം ലണ്ടനിൽ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്തു. ലണ്ടൻ സർവകലാശാലയിൽ പഠിക്കുമ്പോൾ അവർ വിജയ്ക്ക് നിരവധി കത്തുകൾ എഴുതിയതായും റിപ്പോർട്ടുണ്ട്. സൗഹൃദം താമസിയാതെ പ്രണയമായി മാറി, 1999 ഓഗസ്റ്റ് 25-ന് ക്രിസ്ത്യൻ, ഹിന്ദു ആചാരങ്ങൾ പ്രകാരം ഇരുവരും വിവാഹിതരായി. ആരാധകരുടെ സാന്നിധ്യത്തിലാണ് അന്ന് വിവാഹം. തമിഴ് സിനിമാ മേഖലയിൽ വലിയൊരു സുഹൃത്ത് വലയങ്ങൾ ഉള്ള ആളാണ് സം​ഗീത. ശാലിനി അജിത് കുമാറും ആരതി രവിയും ഇതിൽ ഉൾപ്പെടുന്നു . സംഗീത ലണ്ടനിലേക്ക് താമസം മാറി കുടുംബത്തിന്റെ ബിസിനസ്സ് കൈകാര്യം ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. വിവിധ റിപ്പോർട്ടുകൾ പ്രകാരം അവർക്ക് 400 കോടിയിലധികം രൂപയുടെ ആസ്തിയാണ് ഇവർക്കുള്ളത്.

ജേസൺ സഞ്ജയ് , ദിവ്യ സാഷ എന്നിങ്ങനെ രണ്ട് കുട്ടികളുമുണ്ട്. വിവാഹശേഷം സംഗീത പൊതു ശ്രദ്ധയിൽപ്പെടാതെ മാറിനിൽക്കുകയായിരുന്നു, 2009-ൽ പുറത്തിറങ്ങിയ വേട്ടൈകാരൻ എന്ന ചിത്രത്തിലൂടെ സഞ്ജയ് തന്റെ പിതാവിനൊപ്പം അഭിനയിച്ചു, 2016-ൽ പുറത്തിറങ്ങിയ തെറി എന്ന ചിത്രത്തിലൂടെ മകളും അഭിനയ രം​ഗത്തേക്കെത്തി.സുന്ദീപ് കിഷൻ നായകനാകുന്ന സിഗ്മ എന്ന ചിത്രത്തിലൂടെ ജേസൺ ഉടൻ തന്നെ സംവിധായകനായി അരങ്ങേറ്റം കുറിക്കും. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News