'പൊങ്കാലക്കിടെ അനാവശ്യ വീഡിയോകളെടുത്ത് പ്രചരിപ്പിച്ചു, ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടായതിൽ മാപ്പ് ചോദിക്കുന്നു': നടി അന്ന രാജൻ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അന്നയുടെ പ്രതികരണം

Update: 2026-03-05 06:13 GMT

കൊച്ചി: ആറ്റുകാല്‍ പൊങ്കാലക്കിടെ തന്‍റെ വീഡിയോകളും ചിത്രങ്ങളും എടുത്ത് അനാവശ്യമായി പ്രചരിപ്പിക്കുന്നതായി നടി അന്ന രാജൻ. പൊങ്കാലയിടാനെത്തിയ തന്‍റെ ചിത്രങ്ങള്‍ മോശം രീതിയില്‍ പ്രചരിപ്പിക്കുന്നതിനെതിരെയാണ് അന്നയുടെ പ്രതികരണം. താന്‍ കാരണം ഏതെങ്കിലും വിശ്വാസിക്ക് വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നതായും നടി പറഞ്ഞുയ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അന്നയുടെ പ്രതികരണം. പൊങ്കാലയിടാനെത്തിയ അന്നയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം.

Advertising
Advertising

അന്നയുടെ വാക്കുകൾ

കൈകൂപ്പി, നിറകണ്ണുകളോടെ, ആറ്റുകാലമ്മയുടെ തൃപ്പാദങ്ങളില്‍ ഞാന്‍ പൊങ്കാലയര്‍പ്പിക്കുന്നത് ഇതാദ്യമായാണ്. ശുദ്ധമായ ഭക്തിയോടെയാണ് ഞാന്‍ വന്നതും കൊടും ചൂടില്‍ നിന്നതും വിറകടുപ്പില്‍ പൊങ്കാലയുണ്ടാക്കിയതും. ഹൃദയത്തില്‍ അമ്മയോടുള്ള വിശ്വാസത്തോടെ ആ പേര് ഉരുവിടുകയായിരുന്നു.

പരിശുദ്ധമായ ഈ നിമിഷങ്ങള്‍ക്കിടെ, ചില അനാവശ്യ വീഡിയോകള്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. എനിക്ക് ചുറ്റുമുള്ളവരെ ഞാന്‍ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്തു. മീഡിയയിലുള്ളവരെയടക്കം. എന്റെ ഭക്തിയെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ചില നിമിഷങ്ങള്‍ അവതരിപ്പിച്ചത് എന്നെ വല്ലാതെ വേദനിപ്പിച്ചു.

എന്‍റെ സാരിയോ ഭാവങ്ങളോ എന്തെങ്കിലും പ്രവര്‍ത്തികളോ എതെങ്കിലും ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഞാന്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. ഞാന്‍ അങ്ങനെയൊന്നും ഉദ്ദേശിച്ചിരുന്നില്ല. അമ്മയ്ക്ക് എന്റെ മനസ്സറിയാം. കഷ്ടപ്പാടുകളുകറിയാം. ചൂടും പ്രാര്‍ത്ഥനകളും എന്റെ ചിരിക്ക് പിന്നിലെ ആത്മാര്‍ത്ഥതയും അറിയാം. ആ സത്യം എനിക്ക് ധാരാളമാണ്. ഞാന്‍ എന്നും ആറ്റുകാല്‍ അമ്മയുടെ എളിയ ഭക്തയായിരിക്കും. എല്ലാം അമ്മയുടെ തിരുവടികളില്‍ സമര്‍പ്പിച്ചു കൊണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News