‘അടുത്ത ജന്മത്തിൽ വരുമ്പോൾ അമ്മ എനിക്ക് സ്നേഹം നൽകണം,ഇതെൻ്റെ അവസാന യാത്രയാണ്, വിട’; ഇൻസ്റ്റാഗ്രാം ലൈവിലെ വെളിപ്പെടുത്തലിന് ശേഷം ഡിവൈഡറിലേക്ക് വാഹനം ഇടിച്ചുകയറ്റി വ്ലോഗർ

ഏകദേശം 80,000 പേർ ലൈവിന് കാഴ്ചക്കാരായി ഉണ്ടായിരുന്നു

Update: 2026-03-09 04:20 GMT

മരിക്കാൻ പോവുകയാണെന്ന് ഇൻസ്റ്റാഗ്രാം ലൈവിലൂടെ വെളിപ്പെടുത്തിയ ശേഷം വാഹനം ഡിവൈഡറിലേക്ക് ഇടിച്ചുകയറ്റി ജീവനൊടുക്കാൻ ശ്രമിച്ച് മോട്ടോവ്ലോഗറും ബിഗ് ബോസ് 17 മത്സരാർഥിയുമായ അനുരാഗ് ദോഭാൽ. മീഡിയൻ ബാരിയറുകളിൽ ഇടിച്ച് കയറ്റിയ വാഹനം പൂർണമായും തകരുകയായിരുന്നു. അനുരാഗ് ദോഭൽ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

' UK07 റൈഡർ ' എന്ന അക്കൗണ്ടിലൂടെ സോഷ്യൽ മീഡിയയിൽ സുപരിചിതനായ ദോഭലിന്, ഇന്‍സ്റ്റഗ്രാമില്‍ മാത്രം 7 മില്യണിലധികം ഫോളോവേഴ്സുണ്ട്. ഗാസിയാബാദിലെ മസൂരി പ്രദേശത്തെ ഡൽഹി-മീററ്റ് എക്സ്പ്രസ് വേയിലാണ് സംഭവം. എസ്‌യുവിയില്‍ 150 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിച്ചായിരുന്നു അനുരാഗ് ഇൻസ്റ്റാഗ്രാം ലൈവിൽ എത്തിയത്. താൻ പൂർണമായും ഒറ്റപ്പെട്ടതായി തോന്നുന്നുവെന്നും വിളിക്കാൻ ആരുമില്ലയെന്നും അദ്ദേഹം ലൈവിലൂടെ പറഞ്ഞു. ഏകദേശം 80,000 പേർ ലൈവിന് കാഴ്ചക്കാരായി ഉണ്ടായിരുന്നു. 'അടുത്ത ജന്മത്തിൽ വരുമ്പോൾ അമ്മ എനിക്ക് സ്നേഹം നൽകണം, എനിക്ക് സ്നേഹം അത്രമേൽ ആവശ്യമായിരുന്നു' എന്നുപറഞ്ഞ് അനുരാഗ് ലൈവില്‍ പൊട്ടിക്കരഞ്ഞു. 'ഇത് അവസാനത്തെ യാത്രയാണ്, വിട' എന്ന് അലറിക്കൊണ്ട് അദ്ദേഹം സ്റ്റിയറിങ് വലതുവശത്തേക്ക് വെട്ടിക്കുകയായിരുന്നു. നേരത്തേയും നിരവധി പോസ്റ്റുകൾ അനുരാഗ് നടത്തിയിരുന്നു. താൻ മാനസിക പീഡനം നേരിടുന്നതായും കുടുംബത്തിൽ നിന്ന് സമ്മർദം നേരിട്ടതായും അദ്ദേഹം പറഞ്ഞിരുന്നു. മറ്റൊരു ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിൽ കുടുംബം തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്നായിരുന്നു ആരോപണം. തന്നെ പരസ്യമായി അപമാനിച്ചതായും ബന്ധുക്കളുടെ മുന്നിൽ ക്ഷമാപണം നടത്താൻ നിർബന്ധിതനാകുകയും ചെയ്തുവെന്നും വിശദീകരിച്ചു.

Advertising
Advertising

‘ഞങ്ങൾ സന്തോഷിക്കില്ല, നിങ്ങളെയും സന്തോഷിക്കാൻ അനുവദിക്കില്ല’ എന്ന് അച്ഛനും അമ്മയും പറഞ്ഞതായി അനുരാഗ് വിഡിയോയിൽ കുറ്റപ്പെടുത്തി. വിവാഹത്തിന് ശേഷം ഭാര്യ റിതികയും തന്നെ ഉപേക്ഷിച്ചു പോയതും വിഷാദത്തിലേക്ക് തള്ളിയിട്ടു. ഏതാനും മാസങ്ങളായി ജീവിതം നരകതുല്യമാണെന്നും ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപകടം. കഴിഞ്ഞ വർഷം മെയ് മാസത്തിലായിരുന്നു വിവാഹം.

ചെറുപ്പത്തിൽ തന്നെ ബ്രെയിൻ ട്യൂമർ ബാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കുടുംബത്തിൽ നിന്ന് സമ്മർദം നേരിട്ടതായും, സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനിടയിൽ ട്യൂഷൻ ജോലി ഏറ്റെടുത്തതായും അദ്ദേഹം പറഞ്ഞു.

അപകടത്തിന്റെ മറ്റൊരു ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. വീഡിയോയിൽ, അനുരാഗ് ദോഭൽ പരിക്കുകളോടെ റോഡിൽ കിടക്കുന്നതും സഹായിക്കാൻ ആളുകൾ ചുറ്റും കൂടിയിരിക്കുന്നതും കാണാം. അപകടത്തെത്തുടർന്ന് അദ്ദേഹത്തിന്റെ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചതായും ദൃശ്യങ്ങളിൽ കാണാം. ഇവരാണ് ദോഭലിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News