സിഐഡി മൂസയ്ക്ക് രണ്ടാംഭാഗം വരുന്നു; വമ്പൻ പ്രഖ്യാപനവുമായി ജോണി ആന്റണി

സിനിമ എന്ന് തിയേറ്ററുകളിലെത്തുമെന്നും ജോണി ആന്റണി പറഞ്ഞു

Update: 2026-03-17 06:11 GMT

മലയാള സിനിമയിൽ എക്കാലത്തെയും വലിയ കോമഡി ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്ന് ഏതാണെന്ന ചോദ്യത്തിന് ആദ്യത്തെ ഉത്തരം 'സിഐഡി മൂസ' (CID Moosa) എന്നായിരിക്കും. നിരവധി ചിത്രങ്ങളുടെ രണ്ടാംഭാ​ഗം പുറത്തിറങ്ങിയിട്ടും റീ റിലീസുകൾ ഉണ്ടായിട്ടും മൂസയുടെ രണ്ടാം വരവ് ഇല്ലാത്തതിൽ ആരാധകർ വലിയ നിരാശയിലായിരുന്നു.

എന്നാൽ, 2003ൽ പുറത്തിറങ്ങിയ ദിലീപ് നായകനായ ഈ ഹിറ്റ് ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തെകുറിച്ച് വമ്പൻ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് സംവിധായകൻ ജോണി ആന്റണി. 2027-ൽ സിഐഡി മൂസ 2 തിയേറ്ററുകളിലെത്തുമെന്നാണ് കോട്ടയത്ത് നടന്ന ഒരു സ്വകാര്യ ചടങ്ങിൽ വെച്ച് അദ്ദേഹം വെളിപ്പെടുത്തിയത്.

Advertising
Advertising

വരാനിരിക്കുന്ന ചിത്രങ്ങളെ പറ്റി സംസാരിക്കവെയാണ് സിഐഡി മൂസ രണ്ടാം ഭാഗം അടുത്ത വര്ഷം പുറത്തിറങ്ങുമെന്ന് ജോണി ആന്റണി പറഞ്ഞത്. "ഒറ്റക്കൊമ്പൻ, പള്ളിചാറ്റമ്പി, ഡെർബി തുടങ്ങിയ സിനിമകളെല്ലാം അണിയറയിൽ ഒരുങ്ങുന്നുണ്ട്. എന്നാൽ എല്ലാറ്റിനും മുകളിൽ, 2027-ൽ സിഐഡി മൂസ 2 വരും," ജോണി ആന്റണി വ്യക്തമാക്കി.

ജോണി ആന്റണി ഒരുക്കിയ ചിത്രത്തിന് തിരക്കഥയൊരുക്കിയത് ഉദയകൃഷ്ണ- സിബി കെ തോമസ് കൂട്ടുകെട്ടായിരുന്നു. എന്നാൽ, സിനിമയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച പലരും ഇന്നില്ല. കൊച്ചിൻ ഹനീഫയും ജഗതിയും ഒടുവിൽ ഉണ്ണികൃഷ്ണനും ക്യാപ്റ്റൻ രാജുവും ഒന്നുമില്ലാതെ എന്ത് സിഐഡി മൂസയാണ് എന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും ചോദിക്കുന്നത്. ജഗതി ശ്രീകുമാറിന്റെ പകരക്കാരനായി ആര് വരും എന്നതും വലിയ സംശയമാണ്. എല്ലാ വർഷവും പ്രഖ്യാപിക്കുന്നതല്ലാതെ വേറെ ഒന്നും നടക്കുന്നില്ലല്ലോ എന്നും ചിലർ ചോദിക്കുന്നു.  

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News