സമര വേദി ഒഴിയാന്‍ കർഷകർക്ക് അന്ത്യശാസനം; ​മരിക്കാനും തയ്യാറാണെന്ന് രാകേഷ് ടിക്കായത്

'സര്‍ക്കാര്‍ വെള്ളം തടഞ്ഞു, കീഴടങ്ങാന്‍ ഒരുക്കമല്ല, ആവശ്യമെങ്കില്‍ കൂടുതല്‍ കര്‍ഷകര്‍ വരും'

Update: 2021-01-28 15:05 GMT
Advertising

ഇന്ന് രാത്രി പതിനൊന്ന് മണിക്കുള്ളിൽ ​ഗാസിപുരിലെ ​സമര വേദിയിൽ നിന്ന് ഒഴിഞ്ഞ് പോകണമെന്ന് കർഷകർക്ക് നിർദ്ദേശം നൽകി പൊലീസ്. ഒഴിയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം നോട്ടീസ് പതിച്ചു. സ്ഥലത്ത് 144 പ്രഖ്യാപിച്ചു. ​ഗാസിപുരിലടക്കം യുപിയിലെ മറ്റ് സ്ഥലങ്ങളിലുള്ള സമര കേന്ദ്രങ്ങൾ ഒഴിപ്പിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഗാസിപൂരിലെ കർഷക സമരക്കാരെ ഒഴിപ്പിക്കാൻ വൈദ്യുതിയും ജലവിതരണവും വിച്ഛേദിച്ച യു.പി സര്‍ക്കാര്‍ നടപടിക്കെതിരെ രാകേഷ് ടിക്കായത് രംഗത്തെത്തിയിരുന്നു. കീഴടങ്ങാന്‍ ഒരുക്കമല്ലെന്നും, സർക്കാർ വെള്ളം തടഞ്ഞാൽ തങ്ങളുടെ ഗ്രാമങ്ങളിൽനിന്ന്​ വെള്ളമെത്തിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.​

ഡൽഹി -യു.പി അതിർത്തിയായ ഗാസിപൂരില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമരവേദിയില്‍ നോട്ടീസ് പതിപ്പിച്ചിരുന്നു. സമരപ്പന്തലിൽ നിന്ന് പൊലീസിനെ കര്‍ഷകര്‍ ഇറക്കിവിട്ടു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. അർധസൈനിക വിഭാഗങ്ങളും സമരപ്പന്തലിന് അടുത്ത് നിലയുറപ്പിച്ചിട്ടുണ്ട്. എന്നാല്‍ അറസ്റ്റിന് വഴങ്ങില്ലെന്നും നിരാഹാരമിരിക്കുമെന്നുമാണ് കർഷകരുടെ ഭാഗം.

സമാധാനപരമായി സമരം നടത്താന്‍ കോടതി ഉത്തരവുണ്ടെന്നും ബലപ്രയോഗത്തിലൂടെ തങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ മരിക്കാനും തയ്യാറാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു.

‘ആദ്യം ഇവിടെയെത്തിയ ബി.ജെ.പി എം.എല്‍.എമാരെയാണ് ഒഴിപ്പിക്കേണ്ടത്. ഏതെങ്കിലും രീതിയില്‍ സമരവേദിയില്‍ സംഘര്‍ഷം നടന്നാല്‍ അതിന്‍റെ ഉത്തരവാദിത്തം പൊലീസിനാണ്. യാതൊരു രീതിയിലും സംഘര്‍ഷമുണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇവിടെ സംഘര്‍ഷമുണ്ടാക്കാനാണ് നിങ്ങളുടെ പദ്ധതിയെങ്കില്‍ ജീവന്‍ വെടിയാനും ഞങ്ങള്‍ തയ്യാറാണ്. രാകേഷ് ടിക്കായത് പറഞ്ഞു. കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കുംവരെ സമരം തുടരുമെന്നും സർക്കാരുമായി ചർച്ച നടക്കുന്നതുവരെ ഗാസിപൂരിലെ സമരവേദി ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

യു.​എ.​പി.​എ​യും രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​വും ചു​മ​ത്തി കേ​സെ​ടു​ത്തു

ട്രാ​ക്ട​ർ റാ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ർ​ഷ​ത്തി​ൽ ഡ​ൽ​ഹി പോ​ലീ​സ് യു​എ​പി​എ​യും രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​വും ചു​മ​ത്തി കേ​സെ​ടു​ത്തു. ക​ലാ​പ ഗൂ​ഡാ​ലോ​ച​ന​യി​ല്‍ ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള സം​ഘ​ട​ന​ക​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും പ​ങ്ക് അ​ന്വേ​ഷി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

പൊലീസുമായുണ്ടാക്കിയ ധാരണ ലംഘിച്ച് ഡല്‍ഹിക്കുള്ളിൽ പ്രവേശിക്കാനും ചെങ്കോട്ട പോലുള്ള ചരിത്ര സ്മാരകം ആക്രമിച്ച് രാജ്യന്തര തലത്തില്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കാനും ആസൂത്രിതശ്രമം നടന്നുവെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കേസെന്നു പൊലീസ് അറിയിച്ചു.

Tags:    

Similar News