ശെെത്യകാല പരിശീലനത്തിനായി പി.എസ്.ജി ഖത്തറില്‍; ലോകകപ്പ് മികച്ച അനുഭവമായിരിക്കുമെന്ന് എംബാപ്പെ

‘ഖത്തറിലെ തണുപ്പ് സമയത്താണ് മത്സരങ്ങളെന്നത് വെല്ലുവിളിയല്ല’

Update: 2019-01-15 03:05 GMT
Advertising

ഖത്തറിലെ ലോകകപ്പ് മികച്ച അനുഭവമായിരിക്കുമെന്ന് ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ. ശൈത്യകാലത്താണ് മത്സരങ്ങളെന്നത് വെല്ലുവിളിയല്ലെന്നും എംബാപ്പെ ദോഹയില്‍ പറഞ്ഞു. ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്കായി കളിക്കുന്ന എംബാപ്പെ പരിശീലനത്തിനായാണ് ഖത്തറിലെത്തിയത്.

കഴിഞ്ഞ റഷ്യന്‍ ലോകകപ്പില്‍ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ തന്‍റെ ക്ലബായ പി.എസ്.ജിക്കൊപ്പമാണ് ഖത്തറിലെത്തിയത്. 2022ലെ ഖത്തര്‍ ലോകകപ്പിനെ ഏറെ പ്രതീക്ഷകളോടെയാണ് ഉറ്റുനോക്കുന്നതെന്ന് എംബാപ്പെ പറഞ്ഞു. ഖത്തറിലെ തണുപ്പ് സമയത്താണ് മത്സരങ്ങളെന്നത് വെല്ലുവിളിയല്ലെന്നും ഖത്തര്‍ ലോകകപ്പ് മികച്ച അനുഭവമായിരിക്കുമെന്നും എംബാപ്പെ പറഞ്ഞു

ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള നിര്‍ണായക പോരാട്ടത്തെ കുറിച്ചാണ് ക്ലബിലെ സഹതാരവും ഉറുഗ്വെയുടെ മുന്‍നിരക്കാരനുമായ എഡിന്‍സണ്‍ കവാനി സംസാരിച്ചത്. താല്‍ക്കാലിക കോച്ചിന് കീഴില്‍ മാഞ്ചസ്റ്റ്ര്‍ മികച്ച ഫോമിലാണെന്നത് വെല്ലുവിളിയാണെന്ന് കവാനി പറഞ്ഞു.

യൂവന്‍റസില്‍ നിന്നും പി.എസ്.ജിയിലേക്ക് കൂടുമാറിയ വിഖ്യാത ഇറ്റാലിയന്‍ ഗോളി ജിയാന്‍ലൂക്ക ബഫണും ദോഹയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പിലെത്തി. പുതിയ ക്ലബില്‍ താന്‍ സന്തുഷ്ടനാണെന്ന് പറഞ്ഞ ബഫണ്‍ ഖത്തറിലെ മികച്ച ഫുട്ബോള്‍ സംവിധാനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

Full View

ശൈത്യകാല പരിശീലനത്തിനായി കഴിഞ്ഞ ദിവസമാണ് പി.എസ്.ജി ടീം ഖത്തറിലെത്തിയത്. നെയ്മര്‍, ഡി മരിയ ഉള്‍പ്പെടെയുള്ള മുന്‍ നിരക്കാരെല്ലാം ടീമിനൊപ്പമുണ്ട്

Tags:    

Similar News