മൂന്നടിയിൽ വീണ് ബഗാൻ; ഐ.എസ്.എൽ കിരീടം മുംബൈ സിറ്റിക്ക്

Update: 2024-05-04 16:28 GMT
Editor : safvan rashid | By : safvan rashid

കൊൽക്കത്ത: സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ മോഹൻ ബഗാൻ ആരാധകരുടെ ഹൃദയം തകർത്ത് മുംബൈ സിറ്റി. ഒരു ഗോളിന് പിന്നിട്ട ശേഷം മൂന്നുഗോൾ തിരിച്ചടിച്ചാണ് മുംബൈ തങ്ങളുടെ മൂന്നാം ഐ.എസ്.എൽ കിരീടം നേടിയത്. 44ാം മിനുറ്റിൽ ജേസൺ കമ്മിങ്സിലൂടെ മുമ്പിലെത്തിയ മോഹൻബഗാനെ രണ്ടാം പകുതിയിൽ ജക്കൂബ് പെരേര ഡയസിന്റെയും ബിപിൻ സിങ് തോനജോമിന്റെയും ജാകൂബിന്റെയും ഗോളുകളിൽ മുംബൈ സിറ്റി തരിപ്പണമാക്കുകയായിരുന്നു.

മത്സരത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചതും പന്ത് കൈവശം വെച്ചതും മുംബൈയായിരുന്നെങ്കിലും മുന്നേറ്റ നിര ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങൾ പാഴാക്കി. കളിയുടെ ഒഴുക്കിന് വിപരീതമായാണ് ആദ്യഗോൾ പിറന്നത്. ബഗാനായി പെട്രോറ്റോസ് തൊടുത്ത ഷോട്ട് മുംബൈ കീപ്പർ ഫുർബ തടുത്തിട്ടെങ്കിലും വീണത് ബോക്സിൽ നിന്ന കമ്മിങ്സിന്റെ കാലുകളിൽ. ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി വീണുകിട്ടിയ അവസരം കമ്മിങ്സ് മുതലെടുത്തതോടെ ബഗാൻ മുന്നിൽ.

Advertising
Advertising

ഇടവേളക്ക് ശേഷം ബഗാൻ ഗോൾമുഖത്തേക്ക് പാഞ്ഞുകയറാനുള്ള മുംബൈയുടെ ശ്രമങ്ങൾ 53ാം മിനുറ്റിൽ ഫലം കണ്ടു. പെരേര ഡയസിലൂടെയായിരുന്നു ആദ്യഗോൾ കുറിച്ചത്. തുടർന്നും വലിയ അവസരങ്ങൾ മുംബെ കളഞ്ഞുകുളിച്ചെങ്കിലും 81ാം മിനുറ്റിൽ ബിപിൻ സിങ്ങിലൂടെ മുംബൈ മുന്നിലെത്തി. കളി തീരാനിരിക്കേ 97ാം മിനുറ്റിൽ ജാകുബ് നേടിയ ഗോളിലൂടെ മുംബൈ വിജയം അലങ്കാരമാക്കി.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - safvan rashid

Senior Content Writer

Similar News