ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പരിക്ക്; അൽ നസ്‌റിന്റെയും പോർച്ചുഗലിന്റെയും മത്സരങ്ങൾ നഷ്ടമായേക്കും

താരത്തിന് രണ്ട് മുതൽ നാലാഴ്ച വരെ നഷ്ടമായേക്കാമെന്ന് റിപ്പോർട്ട്.

Update: 2026-03-04 14:32 GMT
Editor : Harikrishnan S | By : Sports Desk

റിയാദ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പരിക്ക്, ഔദ്യോഗിക അറിയിപ്പുമായി അൽ നസ്ർ. താരത്തിന് രണ്ട് മുതൽ നാലാഴ്ച വരെ നഷ്ടമായേക്കാമെന്ന് റിപ്പോർട്ട്. സൗദി പ്രൊ ലീഗിൽ അൽ ഫെയ്‌ഹയുമായുള്ള മത്സരത്തിൽ പരിക്ക് മൂലം 81ാം മിനിറ്റിൽ റൊണാൾഡോയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തിരുന്നു. താരത്തിന് ഹാംസ്ട്രിങ് ഇഞ്ചുറിയാണെന്നും ഈ മാസം നടക്കാനിരിക്കുന്ന പോർച്ചുഗലിന്റെ സൗഹൃദ മത്സരങ്ങൾ നഷ്ടമായേക്കാമെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

അൽ ഫെയ്‌ഹയുമായുള്ള മത്സരം ക്രിസ്റ്റ്യാനോക്ക് കടുപ്പമേറിയതായിരുന്നു. ആദ്യ പകുതിയുടെ 12ാം മിനിറ്റിൽ പെനാൽറ്റി നഹ്സ്റ്റമാക്കുകയും പിന്നാലെ വലിയൊരു അവസരം പാഴാക്കുകയും ചെയ്തിരുന്നു. മത്സരത്തിൽ റൊണാൾഡോക്ക് ഗോളോ അസ്സിസ്റ്റോ നേടാൻ കഴിഞ്ഞില്ലെങ്കിലും അൽ നസ്ർ 3-1ന് അനായാസം വിജയിച്ചു. ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള അൽ അഹ്‌ലിയുമായി രണ്ട് പോയിന്റിന്റെ ലീഡ് നിലനിർത്താൻ അൽ നസ്‌റിനായി.

ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നതനിസരിച്ച് പോർച്ചുഗീസ് ക്യാപ്റ്റന് ഹാംസ്ട്രിങ് ഇഞ്ചുറിയാകാനാണ് സാധ്യത. അങ്ങനെയായാൽ ഈ മാസം അവസാനം നടത്താൻ നിശ്ചയിച്ചിരിക്കുന്ന  മെക്സികോക്കും യുഎസ്എക്കുമെതിരെയുള്ള പോർച്ചുഗലിൻ്റെ സൗഹൃദമത്സരങ്ങളിൽ റൊണാൾഡോക്ക് നഷ്ടമായേക്കാം. എഎഫ്സി കപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ മാറ്റിവെച്ചതുമൂലം താരത്തിന് ആ മത്സരങ്ങൾ നഷ്ടമാകില്ല. സഅദി ലീഗിൽ നിയോം അൽ ഖലീജ് ടീമുകൾക്കെതിരെ റൊണാൾഡോ കളിച്ചേക്കില്ല.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News