കെപിഎൽ 2026, ടീം പ്രഖ്യാപിച്ച് കാലിക്കറ്റ് എഫ്‌സി ; ഗനി നിഗം , സന്ദീപ് എസ് എന്നിവർ ടീമിൽ

Update: 2026-03-07 11:19 GMT

കോഴിക്കോട് : 2026 കെപിഎൽ സീസണിനുള്ള ടീം പ്രഖ്യാപിച്ച് കാലിക്കറ്റ് എഫ്‌സി. സൂപ്പർ ലീഗ് കേരള ഒന്നാം സീസൺ ജേതാക്കളായ കാലിക്കറ്റ് ഈ വർഷമാണ് കെപിഎല്ലിലേക്ക് വരുന്നത്. പരിശീലകൻ ബിബി തോമസിന് കീഴിൽ ഇറങ്ങുന്ന ടീമിൽ മലപ്പുറം എഫ്‌സി താരമായിരുന്ന ഗനി നിഗം കണ്ണൂർ വാരിയേഴ്‌സ് അംഗം സന്ദീപ് എസ് തുടങ്ങിയ താരങ്ങളുണ്ട്. ഹുസ്സൈൻ പിഎയാണ് ടീമിന്റെ സഹപരിശീലകൻ.

ടീം :

ഗോൾകീപ്പർമാർ - ആലോക് തൃശ്രേയ് മാത്യു, ബിഷോർജിത്ത് സിങ്, മുഹമ്മദ് അനസ്, പാർഥിവ് കെഎം

പ്രതിരോധ നിര - സിറിൻ വർഗീസ്, ഹെൻറി ജോസഫ്, മനോജ് എം, മുഹമ്മദ് അസ്‌ലം, സച്ചിൻ ദേവ്, സന്ദീപ് എസ്, നിങ്തോജം ലച്ചൻബ

Advertising
Advertising

മിഡ്ഫീൽഡർമാർ - അബൂ സ്വാലിഹ്, അജദ് ഷഹീം, അർജുൻ ജയരാജ്, അരുൺ കുമാർ, ഗനി നിഗം, ലാൽറെംറുവാത്ത, മുഹമ്മദ് റാഷിദ്

മുന്നേറ്റ നിര - ആഡം ജെഎൽ ഡേവിഡ്, അജിത്ത് കെആർ, ഹാഷിർ വി, ജുനൈൻ കെ, മുഹമ്മദ് റോഷൽ, രാഹുൽ വേണു. റിഫ്ഹത്ത് റംസാൻ, മുഹമ്മദ് സനഫ്

കേരള ബ്ലാസ്റ്റേഴ്‌സ്, ഗോകുലം കേരള, വയനാട് യുനൈറ്റഡ് എഫ്‌സി, റിയൽ മലബാർ എഫ്‌സി, ഈഎംഈഎ കോളേജ്, സായ് തുടങ്ങിയ ടീമുകളടങ്ങുന്ന ഗ്രൂപ്പ് എയിലാണ് കാലിക്കറ്റ്. മാർച്ച് 8 ഞായറാഴ്ച്ച ഗോകുലം കേരളക്കെതിരെയാണ് ടീമിന്റെ ആദ്യ മത്സരം. വൈകീട്ട് 7 മണിക്ക് കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് കളി. 

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News