യുണൈറ്റഡിനെ നേരിടാന്‍ യാതൊരു ഭയവുമില്ലെന്ന് എംബാപ്പെ

ഫെബ്രുവരി 13ന് യുണൈറ്റഡിന്റെ തട്ടകത്തിലാണ് വമ്പന്മാരുടെ പോരാട്ടം

Update: 2019-02-04 07:35 GMT
Advertising

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ശക്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ചാമ്പ്യൻസ് ലീഗില്‍ നേരിടാനൊരുങ്ങവെ ഫ്രഞ്ച് ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടത് യാതൊരു തരത്തിലും തങ്ങളെ ബാധിക്കില്ലെന്ന് പി.എസ്.ജിയുടെ തുറുപ്പ്ചീട്ട് എംബാപ്പെ. ലീഗിൽ 20 മത്സരങ്ങളില്‍ തോൽവിയറിയാതെ കുതിച്ചിരുന്ന പി.എസ്.ജിയെ ലിയോൺ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഫ്രഞ്ച് ലീഗില്‍ ഈ സീസണിലെ പി.എസ്.ജിയുടെ ആദ്യ തോല്‍വിയാണിത്.

മത്സരത്തിന്റെ ഏഴാം മിനുറ്റിൽ ഡി മരിയയിലൂടെ പി.എസ്.ജി ലീഡ് നേടിയെങ്കിലും സൂപ്പർ താരം നെയ്മറില്ലാതെ ഇറങ്ങിയ ടീമിന് പിടിച്ചുനിൽക്കാനായില്ല. 33ാം മിനിറ്റിലും 49ാം മിനിറ്റിലും ഗോളുകള്‍ വഴങ്ങി പരാജയം സമ്മതിക്കുകയായിരുന്നു. 49ാം മിനുറ്റില്‍ പെനല്‍റ്റിയിലൂടെയാണ് ലയോണ്‍ ലീഡ് ഉയര്‍ത്തിയത്. എന്നാൽ ഈ തോൽവി ചാമ്പ്യൻസ് ലീഗിലെ പോരാട്ടത്തെ ബാധിക്കില്ലെന്നാണ് എംബാപ്പെ പറയുന്നത്.

Full View

ഈ പരാജയം ഞങ്ങള്‍ക്ക് അർഹിച്ചതാണോ എന്നറിയില്ല. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ പതറിയെങ്കിലും രണ്ടാം പകുതിയില്‍ ഞങ്ങൾക്ക് വ്യക്തമായ മേൽകോയ്മയുണ്ടായിരുന്നു. ഞങ്ങൾക്ക് ഒട്ടനവധി അവസരങ്ങൾ ലഭിച്ചെന്നും എന്നാല്‍ മുതലെടുക്കാന്‍ കഴിഞ്ഞില്ലെന്നും താരം പറഞ്ഞു. ചാമ്പ്യൻസ് ലീഗ് മത്സരത്തെക്കുറിച്ചോർത്ത് യാതൊരു ആവലാതിയും എനിക്കില്ല. അടുത്ത മത്സരം തന്നെ തിരിച്ച് പിടിക്കുമെന്നും ചാമ്പ്യൻസ് ലീഗ് മത്സരത്തിനായി കാത്തിരിക്കുകയാണെന്നും എംബാപ്പെ കൂട്ടിചേര്‍ത്തു.

Tags:    

Similar News